Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKuzhalmannamchevron_rightമഞ്ഞാടിയിൽ കുടുംബക്കാർ...

മഞ്ഞാടിയിൽ കുടുംബക്കാർ തമ്മിൽ നേർക്കുനേർ

text_fields
bookmark_border
മഞ്ഞാടിയിൽ കുടുംബക്കാർ തമ്മിൽ നേർക്കുനേർ
cancel

കുഴൽമന്ദം: പഞ്ചായത്തിൽ 13ാം വാർഡ് മഞ്ഞാടിയിൽ ഏറ്റുമുട്ടുന്നത്​ കുടുംബക്കാർ തമ്മിൽ. യു.ഡി.എഫ് സ്ഥാനാർഥി സ്മിജ രാജനും അച്ഛ​െൻറ പിതൃസഹോദരപുത്രനും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ സി. ജയപ്രകാശും തമ്മിലാണ്​ നേർക്കുനേർ പോരാട്ടം.

എതിർ സ്ഥാനാർഥി ത​െൻറ ചെറിയച്ഛനാണെന്ന് അറിഞ്ഞിട്ടും മത്സര രംഗത്തേക്കിറങ്ങിയ നിയമവിദ്യാർഥിയായ സ്മിജ കോൺഗ്രസ് രാഷ്​ട്രീയ കളരിയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള കെ.വി. രാജ​െൻറ മകളാണ്. കെ.എസ്.യുവിലൂടെ വളർന്ന് മഹിളാ കോൺഗ്രസ് യുവജനവിഭാഗത്തി​െൻറ ജില്ല ചെയർപേഴ്സൺവരെ എത്തി നിൽക്കുന്നു.

പട്ടികജാതി ക്ഷേമ സമിതി ഭാരവാഹിയും കർഷകതൊഴിലാളി യൂനിയൻ സജീവ പ്രവർത്തകനുമാണ് സി. ജയപ്രകാശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - in manhadi, competition between family members
Next Story