ഫിദയുടെ പുഞ്ചിരിയിൽ കുണ്ടയം കനാൽ റോഡ് നാടിന് സമർപ്പിച്ചു
text_fieldsകുണ്ടയം കനാൽ റോഡ് മന്ത്രി എം.ബി. രാജേഷും
ഫിദ ഫാത്തിമയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
തൃത്താല: തൃത്താലയിലെ വികസന ഭൂപടത്തിൽ ഒരുറോഡ് കൂടി എഴുതിച്ചേർക്കപ്പെടുമ്പോൾ അത് സാധാരണ ഉദ്ഘാടനങ്ങളേക്കാൾ മധുരതരമായി. ശാരീരിക പരിമിതികളില്‍ കഴിയുന്ന ഫിദ എന്ന കൊച്ചുവിദ്യാർഥിനിക്ക് ഏറെ സന്തോഷം നല്കുന്ന ഒന്ന് കൂടിയാണിത്.
തന്റെ വീട്ടിലേക്ക് ഉള്‍പ്പടെയുള്ള കുണ്ടയം കനാൽ റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് മന്ത്രി എം.ബി രാജേഷിന് ഫിദ നിവേദനം നൽകിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം റോഡ് യാഥാർഥ്യമായിരിക്കുകയാണിപ്പോൾ. മഴക്കാലമായാൽ കുണ്ടയം കനാൽ പരിസരം ചളി നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതാകുന്നതിന് പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ചാണ് കേലശ്ശേരി വീട്ടിൽ സലീമിന്റെ മകൾ ഫിദ വർഷം മുമ്പ് മന്ത്രി എം.ബി രാജേഷിനെ നേരിൽ കണ്ട് കത്തുനൽകിയത്. ഒരുവർഷത്തിനുള്ളിൽ റോഡ് യാഥാർഥ്യമാക്കുമെന്ന ഉറപ്പ് അന്ന് മന്ത്രി നൽകിയിരുന്നു.
ആസ്തി വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം വകയിരുത്തി കൃത്യസമയത്ത് തന്നെ പണി പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ആ സ്വപ്നപാത നാടിന് സമർപ്പിക്കുമ്പോൾ മന്ത്രിക്ക് കൂട്ടായി ഫിദയും കൂടെയുണ്ടായിരുന്നു. തൃത്താല മണ്ഡലത്തിൽ നിരവധി റോഡുകൾ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, കുണ്ടയം കനാൽ റോഡിന് തന്റെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

