Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജൈ​വ നെ​ൽ​കൃ​ഷി​യി​ലെ...

ജൈ​വ നെ​ൽ​കൃ​ഷി​യി​ലെ ചി​റ്റു​ണ്ട പെ​രു​മ​യു​മായി കു​മ്പ​ള​ക്കോ​ട് കൃ​ഷ്ണകു​മാ​ർ

text_fields
bookmark_border
organic paddy farming
cancel
camera_alt

ആ​ല​ത്തൂ​ർ ബാ​ങ്ക് റോ​ഡ് ബോ​ധി​യി​ലെ കൃ​ഷ്ണകു​മാ​റി​െൻറ കൃ​ഷി​യി​ട​ത്തി​ൽ ചി​റ്റു​ണ്ട​കൃ​ഷി രീ​തി​യി​ൽ ഞാ​റ് ന​ടു​ന്ന കൃ​ഷി ഓ​ഫി​സ​ർ​മാ​ർ

ആ​ല​ത്തൂ​ർ: ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി രീ​തി​യി​ലെ സു​ഭി​ക്ഷം സു​ര​ക്ഷി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ കു​മ്പ​ള​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ചി​റ്റു​ണ്ട പെ​രു​മ​യു​മാ​യി കൃ​ഷ്ണ​കു​മാ​ർ. അ​ര ഏ​ക്ക​ർ നെ​ൽ​പ്പാ​ട​ത്തു കെ​ട്ടി നാ​ട്ടി കൃ​ഷി​രീ​തി പ​രീ​ക്ഷി​ച്ചു കൊ​ണ്ടാ​ണ് ചി​റ്റു​ണ്ട കൃ​ഷി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി അ​ജി തോ​മ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത 'നെ​ന്മേ​നി ചി​റ്റു​ണ്ട' എ​ന്ന 'വി​ത്ത് പെ​ല്ലെ​റ്റി​ങ്' രീ​തി​യാ​ണ് കെ​ട്ടി നാ​ട്ടി കൃ​ഷി​രീ​തി. പ​ഴ​യ കാ​ല​ത്തെ ത​വ​ള​ക​ണ്ണ​ൻ വി​ത്തു​പ​യോ​ഗി​ച്ച​ണ് ചി​റ്റു​ണ്ട ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മു​ള​പ്പി​ച്ചു കൃ​ഷി​യി​ട​ത്തി​ൽ വി​ത​റു​ന്ന രീ​തി​യാ​ണ് കെ​ട്ടി നാ​ട്ടി. ചാ​ണ​കം, കീ​ട​രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ഇ​ല​ക​ളു​ടെ ചാ​റ്, പൊ​ട്ടാ​സ്യം ല​ഭ്യ​മാ​കു​ന്ന വാ​ഴ​ത്ത​ട, മ​ഗ്നീ​ഷ്യം അം​ശ​മു​ള്ള ക​രി​മ​രു​ത്, പ​ഞ്ച​ഗ​വ്യം, ബീ​ജാ​മൃ​തം എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്ത മി​ശ്രി​ത​ത്തി​ൽ നെ​ൽ​വി​ത്തും ചേ​ർ​ത്ത് കു​ഴ​ച്ചെ​ടു​ക്കു​ന്നു. ഈ ​മി​ശ്രി​തം ഒ​രി​ഞ്ച് ച​തു​ര​ശ്ര വ​ലി​പ്പ​മു​ള്ള അ​ച്ചു​ക​ളി​ലേ​ക്ക് മാ​റ്റു​ന്നു. ഓ​രോ അ​ച്ചി​ലും ര​ണ്ടു മു​ത​ൽ നാ​ല് വ​രെ നെ​ൽ​വി​ത്തു​ക​ള​ട​ങ്ങി​യി​രി​ക്കും.

ഈ ​വി​ധം ത​യാ​റാ​ക്കു​ന്ന​തി​നാ​ൽ ഒ​രു ഏ​ക്ക​റി​ന് അ​ഞ്ച്​ കി​ലോ വി​ത്ത് മ​തി​യാ​കും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ത്തു​ക​ൾ മു​ള​ക്കും. എ​ഴു ദി​വ​സ​മാ​യാ​ൽ ഞാ​റ്റ​ടി വ​യ​ലി​ൽ ന​ടാ​ൻ ക​ഴി​യും. 25 സെൻറി​മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണ് ന​ടേ​ണ്ട​ത്. വേ​രു​ക​ൾ പൊ​ട്ടാ​തെ​യു​ള്ള ന​ടീ​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ചി​ന​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്നു.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ഗ്രോ​ണോ​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്ര​മീ​ള, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ല​ക്ഷ്​​മി, കൃ​ഷി അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ ലാ​ലി​മ്മ ജോ​ർ​ജ്, കൃ​ഷി ഓ​ഫി​സ​ർ എം.​വി. ര​ശ്മി എ​ന്നി​വ​ർ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും പു​തി​യ കൃ​ഷി​രീ​തി പ​രീ​ക്ഷി​ച്ച കൃ​ഷ്ണ​കു​മാ​റി​നെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kumbalakkad Krishna Kumarorganic paddy farming
News Summary - Kumbalakkad Krishna Kumar's victory in organic paddy farming
Next Story