കെ.എസ്.ആർ.ടി.സിയുടെ 'സംരംഭത്തിലേക്ക് ഒരു ചുവട്' യാത്ര 26ന്
text_fieldsപാലക്കാട്: വ്യാവസായിക മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്താൻ പാലക്കാട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ 'സംരംഭത്തിലേയ്ക്ക് ഒരു ചുവട്' എന്ന പേരിൽ വിജ്ഞാനവും ഉല്ലാസവും കലർന്ന വേറിട്ട യാത്ര ഒരുക്കുന്നു.ഈ മാസം 26ന് കേരളത്തിന്റെ വ്യാവസായിക ഇടനാഴിയെന്നറിയപ്പെടുന്ന കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്കാണ് യാത്ര.
കിൻഫ്ര പാർക്കിന് പുറമെ കേരള വ്യവസായ വകുപ്പിന്റെയും, കേരള ഇൻഡസ്ട്രീസ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് യാത്ര. 40 പേർക്കാണ് യാത്രക്ക് അവസരം. സ്വന്തമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാകാം.
സംരംഭങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അതത് മേഖലകളിലെ പ്രഗത്ഭർ നയിക്കുന്ന ക്ലാസ്സുകൾ, സ്ഥാപനങ്ങളിൽ സന്ദർശനം എന്നിവയുണ്ടാവും. താൽപര്യമുള്ളവർ 9947086128 എന്ന നമ്പറിൽ വിളിച്ചോ വാട്ട്സ് ആപ്പ് സന്ദേശം അയച്ചോ സീറ്റുകൾ ഉറപ്പാക്കാണമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

