അവധിക്കാലം ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ ഏപ്രിലിൽ നടത്തുന്ന വിനോദയാത്രകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. പാലക്കാട് ഡിപ്പോയിൽ നിന്ന് മിക്ക ദിവസങ്ങളിലും നെല്ലിയാമ്പതിയിലേക്ക് പാക്കേജ് ലഭ്യമാണ്. 480 രൂപയാണ് നിരക്ക്. വനഭംഗി ആസ്വദിക്കാൻ താൽപര്യമുള്ളവർക്കായി ഒരു പകലും രണ്ട് രാത്രിയും നീളുന്ന ഗവി പാക്കേജിന് 2800 രൂപയും മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ രണ്ട് പകലും രണ്ട് രാത്രിയും നീളുന്ന മൂന്നാർ - മാമലക്കണ്ടം യാത്രക്ക് 1570 രൂപയുമാണ് നിരക്ക്. ഏപ്രിൽ 30ന് ആരംഭിക്കുന്ന നാല് ദിവസത്തെ ഗോവ പാക്കേജാണ് ആകർഷണ യാത്ര. 8520 രൂപയാണ് നിരക്ക്. അതിരപ്പിള്ളി-മലക്കപ്പാറ -830 രൂപ, സൈലന്റ് വാലി -1490 രൂപ, ആലപ്പുഴ-കുട്ടനാട് -890 രൂപ, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കൽകല്ല് -780 രൂപ, വാഗമൺ -970 രൂപ എന്നിവയാണ് മറ്റ് പ്രധാന പാക്കേജുകൾ. കടൽ യാത്ര ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി നെഫെർറ്റിറ്റി പാക്കേജുമുണ്ട്. 3230 മുതൽ 3530 വരെയാണ് നിരക്ക്. ഗുരുവായൂർ ക്ഷേത്ര ദർശനം പ്രത്യേക പാക്കേജായി ഈ മാസം ലഭ്യമാണ്. 490 രൂപയാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിംഗിനും 94478 37985, 94976 32426, 83048 59018.
ചിറ്റൂർ
ചിറ്റൂർ ഡിപ്പോയിൽ നിന്ന് ഏപ്രിലിൽ ഗോവ, ഗവി ഉൾപ്പെടെ 34 പാക്കേജുകളാണുള്ളത്. നാല് ദിവസത്തെ ഗോവ പാക്കേജ് ഏപ്രിൽ 30 ന് രാവിലെ 6.30 ന് പുറപ്പെടും. രണ്ട്, എട്ട്, 18 തിയതികളിൽ രണ്ട് ദിവസത്തെ ഗവി യാത്രയുണ്ട്. രാത്രി ഒമ്പതിന് ചിറ്റൂരിൽ നിന്ന് യാത്ര ആരംഭിക്കും. നാല്, 11, 25 തീയതികളിൽ രാവിലെ ആറിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ മാമലക്കണ്ടം - മൂന്നാർ യാത്രയും കടൽ യാത്രകൾക്കായി ഏപ്രിൽ 14, 22 തിയതികളിൽ രാവിലെ ഒമ്പതിന് തുടങ്ങുന്ന നെഫർടിറ്റി യാത്രയുമുണ്ട്. കൂടുതൽ സർവീസുകൾ നെല്ലിയാമ്പതിയിലേക്കാണ്. ഏപ്രിൽ മൂന്ന്, അഞ്ച്, 12, 19, 26 തിയതികളിൽ രാവിലെ ഏഴിന് ഒരു ദിവസത്തെ യാത്ര ആരംഭിക്കും. മലക്കപ്പാറ- ഏപ്രിൽ രണ്ട്, 18, വാഗമൺ- ഏപ്രിൽ 11, 26, സൈലന്റ് വാലി- ഏപ്രിൽ 14, 26, ആലപ്പുഴ-കുട്ടനാട്- ഏപ്രിൽ മൂന്ന്, 12, 26, ഗുരുവായൂർ- ഏപ്രിൽ മൂന്ന്, 11, 26, മട്ടാഞ്ചേരി- ഏപ്രിൽ നാല്, 11, 19 എന്നിങ്ങനെയാണ് മറ്റ് പ്രധാന യാത്രകൾ. രാമക്കൽമേട് (ഏപ്രിൽ 18), ഇല്ലിക്കൽകല്ല് (ഏപ്രിൽ 12, 14, 26), നിലമ്പൂർ (ഏപ്രിൽ 26) പ്രത്യേക സർവീസുകളുമുണ്ടാകും. വിവരങ്ങൾക്ക്- 94953 90046 (വാട്സാപ്പും ലഭ്യമാണ്).
മണ്ണാർക്കാട്
മണ്ണാർക്കാട് നിന്ന് ഏപ്രിൽ രണ്ട്, മൂന്ന്, അഞ്ച്, 11, 12, 18, 19, 22, 26 തീയതികളിൽ സർവീസുകൾ ലഭ്യമാണ്. രണ്ട്, എട്ട്, 11, 18, 26 തിയതികളിൽ ഗവി പാക്കേജ് ഒരുക്കിയിട്ടുണ്ട്. ആഡംബര കപ്പൽ യാത്ര ഏപ്രിൽ 14, 22 തിയതികളിലാണ്. മൂന്നാറിന്റെ സൗന്ദര്യം നുകരാൻ ഏപ്രിൽ നാല്, 11 തിയതികളിലും 14, 22, 26 തീയതികളിൽ സൈലന്റ് വാലിയിലേക്കും യാത്ര നടത്താം. ഏപ്രിൽ അഞ്ച്, 12, 21, 25 തിയതികളിലാണ് ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, മലങ്കര ഡാം യാത്രകൾ. രണ്ട്, 18 തിയതികളിൽ മലക്കപ്പാറയിലേക്കും മൂന്ന്, 12, 26 തിയതികളിൽ ആലപ്പുഴ വേഗ ഹൗസ് ബോട്ട് യാത്രയും 11, 26 തിയതികളിൽ വാഗമണിലേക്കും 11, 18 തിയതികളിൽ മട്ടാഞ്ചേരിയിലേക്കും 26ന് നിലമ്പൂരിലേക്കും യാത്രയുണ്ട്. ഫോൺ: 94463 53081, 80753 47381
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

