Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമം: കെ.എസ്​.ആർ.ടി.സി പാലക്കാട് ടെർമിനൽ യാഥാർഥ്യം

text_fields
bookmark_border
KSRTC Palakkad Terminal
cancel

പാ​ല​ക്കാ​ട്​: നീ​ണ്ട കാ​ത്തി​രി​പ്പി​ന്​ വി​രാ​മ​മി​ട്ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി പാ​ല​ക്കാ​ട്​ ബ​സ്​ ടെ​ർ​മി​ന​ൽ വ്യാ​ഴാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. മൂ​ന്നുനി​ല​ കെ​ട്ടി​ട​വും ബ​സ്​​ബേ​യും ഉ​ൾ​പ്പെ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ ഉ​ദ്​​ഘാ​ട​നം വൈ​കീ​ട്ട്​ 5.30ന്​ ​ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​വ​ഹി​ക്കും.

ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഴ​യ ബ​സ്​ സ്റ്റാ​ൻ​ഡ്​ നി​ന്നി​രു​ന്ന ഒ​രേക്ക​റി​ല​ധി​കം സ്ഥ​ല​ത്ത്, മൂ​ന്ന്​ നി​ല​ക​ളി​ലാ​യി 18,000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പു​തി​യ ടെ​ർ​മി​ന​ൽ. ഒ​രേ സ​മ​യം 10 ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​നു​ള്ള ബ​സ്​ ബേ​യു​മു​ണ്ട്. ​താ​​ഴ​ത്തെ നി​ല​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ബ​സ്​ കാ​ത്തി​രി​ക്കാ​ൻ 75 ഇ​രി​പ്പി​ടം ഒ​രു​ക്കി.

ടി​ക്ക​റ്റ്​ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ, അ​ന്വേ​ഷ​ണ മു​റി, പൊ​ലീ​സ്​ എ​യ്​​ഡ്​ പോ​സ്റ്റ്, ഗാ​ർ​ഡ്​​മു​റി, കു​ഞ്ഞു​ങ്ങ​ളെ പാ​ലൂ​ട്ടാ​നു​ള്ള മു​റി, സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​ർ റൂം ​എ​ന്നി​വ​യും സ​ജ്ജ​മാ​ണ്. 600 ച​തു​ര​ശ്ര അ​ടി​യി​ലേ​റെ വി​സ്തീ​ർ​ണ​മു​ള്ള കാ​ന്‍റീ​ൻ, സ്ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള ശീ​തീ​ക​രി​ച്ച വി​ശ്ര​മ​മു​റി, സ്​​റ്റോ​ർ മു​റി എ​ന്നി​വ​യും താ​ഴെ​യു​ണ്ട്​. ട്രാൻസ്ജെൻഡേഴ്സിനും അം​ഗ​പ​രി​മി​ത​ർ​ക്കും പ്ര​ത്യേ​ക ശൗ​ചാ​ല​യ​വും ഇ​വി​ടെ​യു​ണ്ട്.

മു​ക​ൾ നി​ല​ക​ളി​ലേ​ക്ക്​ ലി​ഫ്​​റ്റ്​ സൗ​ക​ര്യ​വും ഏ​ണി​പ്പ​ടി​ക​ളും സ​ജ്ജം. ഒ​ന്നാം​നി​ല​യി​ൽ ര​ണ്ട്​ ഓ​ഫി​സ്​ മു​റി​ക​ളും വി​ശാ​ല​മാ​യ ഹാ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ണി​ജ്യോ​പ​യോ​ഗ​ത്തി​നു​ള്ള സ്ഥ​ല​മാ​യാ​ണ്​ ഇ​ത്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ആ​കെ വി​സ്തീ​ർ​ണം 5000 ച​തു​ര​ശ്ര അ​ടി. ര​ണ്ടാം​നി​ല​യി​ലാ​ണ്​ ഡി​പ്പോ​യി​ലെ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ജി​ല്ല ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സും ടി​ക്ക​റ്റ്​ ആ​ൻഡ് കാ​ഷ്​ ക​ല​ക്​​ഷ​ൻ കൗ​ണ്ട​റും ഇ​വി​ടെ​യാ​ണ്.

26 ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​രു​ന്നു ജോ​ലി ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ര​ണ്ടാം​നി​ല​യി​ലു​ണ്ട്. ഷീ​റ്റ്​ മേ​ഞ്ഞ ബ​സ്​ ബേ​യും ത​റ​യോ​ടു പ​തി​ച്ച യാ​ർ​ഡും മ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള അ​ല​ങ്കാ​ര വി​ള​ക്കു​ക​ളും പൂ​ന്തോ​ട്ട​വും മ​നോ​ഹ​ര​മാ​ണ്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മു​ള്ള പ​ഴ​യ ടോ​യ്​​ല​റ്റ്​ കോം​പ്ല​ക്സ്​ ന​വീ​ക​രി​ച്ചു. മ​ഴ​​വെ​ള്ള സം​ഭ​ര​ണി, വി​ശാ​ല​മാ​യ ന​ട​പ്പാ​ത, അ​ഴു​ക്കു​ചാ​ൽ എ​ന്നി​വ​യും നി​ർ​മി​ച്ചു.

2014ലാ​ണ്​ പ​ഴ​യ ബ​സ് ​സ്റ്റാ​ൻ​ഡ്​ പൊ​ളി​ച്ച​ത്. പി​ന്നീ​ട​ങ്ങോ​ട്ടു രാ​ഷ്ട്രീ​യ ക​ളി​ക​ളും സാ​​ങ്കേ​തി​ക നൂ​ലാ​മാ​ല​ക​ളും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്​​ത​തയു​മ​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ​പ്പെ​ട്ട്​ പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ണ്ടു. കെ​ട്ടി​ട​ത്തി​ന്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​റി​യി​ച്ച​തോ​ടെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 8.095 കോ​ടി രൂ​പ ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC Palakkad Terminal
News Summary - KSRTC Palakkad Terminal Reality
Next Story