ഉദ്യോഗസ്ഥർക്കായി പാലക്കാട്-മലപ്പുറം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ്
text_fieldsപാലക്കാട്: സർക്കാർ ഉദ്യോഗസ്ഥർക്കും ബാങ്ക്, കമ്പനി ജീവനക്കാർക്കുമായി പാലക്കാട്-മലപ്പുറം റൂട്ടിൽ കെ.എസ്.ആർ.ടി.സി ചൊവ്വാഴ്ച മുതൽ സർവിസ് ആരംഭിച്ചു. രാവിലെ എട്ടിന് പാലക്കാട്ടുനിന്ന് സർവിസ് ആരംഭിക്കുന്ന ബസ് വൈകീട്ട് നാലിന് മലപ്പുറത്തുനിന്ന് മടങ്ങും.
ലോക്ഡൗൺ കാലയളവിൽ ആരോഗ്യപ്രവർത്തകർക്കുവേണ്ടി ജില്ലയിൽ ഏഴ് സർവിസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. വടക്കഞ്ചേരി -മൂന്ന്, ചിറ്റൂർ -ഒന്ന്, പാലക്കാട് -രണ്ട്, മണ്ണാർക്കാട് -ഒന്ന് എന്നിങ്ങനെയാണ് വിവിധ ഡിപ്പോകളിൽനിന്നും ഒാപറേറ്റ് ചെയ്യുന്ന സർവിസുകൾ. ആദ്യ ലോക്ഡൗൺ കാലയവളവിൽ ആരംഭിച്ച നാലു ബോണ്ട് സർവിസുകൾ കെ.എസ്.ആർ.ടി.സി നിർത്തിയെങ്കിലും പാലക്കാട്-കോയമ്പത്തൂർ സർവിസ് ഇപ്പോഴും തുടരുന്നുണ്ട്. ബാങ്ക് ജീവനക്കാർക്കു േവണ്ടിയുള്ളതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

