Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു; ആളപായമില്ല

text_fields
bookmark_border
ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി  ബസിന് തീപിടിച്ചു; ആളപായമില്ല
cancel

പ​ട്ടാ​മ്പി: പ​ട്ടാ​മ്പി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന് തീ​പി​ടി​ച്ചു. പ​ട്ടാ​മ്പി-​പെ​രി​ന്ത​ല്‍മ​ണ്ണ റോ​ഡി​ല്‍ മീ​ൻ മാ​ര്‍ക്ക​റ്റി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ 4.30ഓ​ടെ​യാ​ണ് സം​ഭ​വം. പെ​രി​ന്ത​ല്‍മ​ണ്ണ​യി​ല്‍നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ബ​സി​ല്‍ 60ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍ക്കും പ​രു​ക്കി​ല്ല.

ബ​സി​ന്റെ മു​ന്‍ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ഡ്രൈ​വ​ര്‍ വാ​ഹ​നം നി​ര്‍ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തീ ​ക​ണ്ട​ത്. തു​ട​ര്‍ന്ന് ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ ഉ​ണ​ര്‍ത്തി സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തീ ​ബ​സി​ന്റെ മു​ന്‍ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗം പ​ട​ര്‍ന്ന​ത്. ബ​സി​ന്റെ മു​ന്‍ഭാ​ഗം പൂ​ര്‍ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഡ്രൈ​വ​റു​ടെ ജാ​ഗ്ര​ത​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലു​മാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് മീ​ൻ മാ​ര്‍ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും വെ​ള്ള​മൊ​ഴി​ച്ചും മ​റ്റും തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചു. പി​ന്നീ​ട് പ​ട്ടാ​മ്പി അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് റോ​ഡി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഡി​പ്പോ​യി​ൽ​നി​ന്ന് മ​റ്റൊ​രു ബ​സ് എ​ത്തി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ കോ​ട്ട​യ​ത്തേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്.

ഗി​യ​ര്‍ബോ​ക്സി​ന് സ​മീ​പ​മു​ണ്ടാ​യ ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബ​സി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലോ പ​രി​പാ​ല​ന​ത്തി​ലോ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കെ.​എ​സ്.​ആ​ര്‍.​ടി.​സി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ പ​രി​ശോ​ധി​ക്കും. ബ​സ് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​താ​ണെ​ന്ന വി​മ​ര്‍ശ​ന​വും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

ഏ​പ്രി​ലി​ൽ കു​ന്നം​കു​ളം-​പ​ട്ടാ​മ്പി റോ​ഡി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന് തീ​പി​ടി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ അ​ഡീ​ഷ​ന​ല്‍ സ​ര്‍വി​സാ​യി​രു​ന്ന ബ​സി​നാ​ണ് അ​ന്ന് തീ​പി​ടി​ച്ച​ത്. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​യി​രു​ന്നു അ​ന്ന​ത്തെ തീ​പി​ടി​ത്ത​ത്തി​ന്റെ​യും പ്രാ​ഥ​മി​ക കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC bus catches fire while running; no casualties
Next Story