പുതുയാത്രകൾ ആസ്വാദ്യകരമാക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം
text_fieldsപാലക്കാട്: പുതുമ നഷ്ടപ്പെടാതെ പുതുയാത്രകൾ ആസ്വാദ്യകരമാക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലും ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരിയിൽ ജില്ലയിൽനിന്ന് മൂന്ന് ഡിപ്പോകളിൽ നിന്നായി 88 യാത്രകളാണ് വിനോദ യാത്രികർക്കായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുള്ളത്. പാലക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നായി ദിനേന രണ്ട് ബസുകൾ വീതം നിളാതീരത്തെ കുംഭമേളക്കായി ജില്ലയിൽ നിന്ന് പോകുന്നുണ്ട്. ഫെബ്രുവരി മൂന്ന് വരെ ഇത് തുടരും. പാലക്കാട് ഡിപ്പോയിൽ നിന്ന് 36 യാത്രകളും മണ്ണാർക്കാട് ഡിപ്പോ 28 യാത്രകളും ചിറ്റൂർ ഡിപ്പോ 24 യാത്രകളുമാണ് ഈ മാസം വിനോദത്തിനായി ഒരുക്കിയിട്ടുള്ളത്. പതിവുപോലെ നെല്ലിയാമ്പതിയിലേക്കുതന്നെയാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി കൂടുതൽ യാത്രകളുള്ളത്.
പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നായി 16 ട്രിപ്പുകളാണുള്ളത്. ജനുവരിയിലെ ഹൈലേറ്റായി തുടക്കമിട്ട മട്ടാഞ്ചേരി വൈബ്സ് കാണാൻ ആറ് ട്രിപ്പുകൾ ഈ മാസവും ജില്ലയിൽ നിന്ന് ഒരുക്കിയിട്ടുണ്ട്.
പാലക്കാട് ഡിപ്പോ
ഈ മാസം ജില്ല ഡിപ്പോയിൽ നിന്ന് ആറ് യാത്രകളാണ് നെല്ലിയാമ്പതിയിലേക്ക്. ഒന്ന്, എട്ട്, 14, 15, 22, 28 തീയതികളിലാണ് നെല്ലിയാമ്പതി യാത്ര. ഒരു ദിവസത്തെ യാത്രക്കായി ഏഴുമണിക്കാണ് ബസ് ഡിപ്പോയിൽ നിന്ന് പുറപ്പെടുക. ഏഴ്, 13, 22 തീയതികളിൽ സൈലന്റ് വാലിയിലേക്കും എട്ട്, 14, 22 തീയതികളിൽ മലക്കപ്പാറയിലേക്കും 14, 28 തീയതികളിൽ ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്. എട്ട്, 22 തീയതികളിൽ നിലമ്പൂരിലേക്കാണ് യാത്ര. കുട്ടനാട് കായൽ യാത്രക്ക് രാവിലെ അഞ്ചിനും നിലമ്പൂർ, മലക്കപ്പാറ യാത്ര 5.30നും സൈലന്റ് വാലി യാത്ര രാവിലെ ആറിനുമാണ് പുറപ്പെടുക. ഏഴ്, 15, 26 തീയതികളിൽ കൊച്ചി ആഡംബര കപ്പൽ യാത്രയാണ്. നാല്, 14, 21 തീയതികളിൽ ഗവിയിലേക്കും ഏഴ്, 14, 28 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവി യാത്ര. മൂന്നാറിലേക്ക് രണ്ട് പകലും രണ്ട് രാത്രിയും ഉള്ള പാക്കേജാണ്. ഒന്ന്, എട്ട്, 14, 15, 22 തീയതികളിൽ ഇല്ലിക്കൽ മേട്- ഇലവീഴാപൂഞ്ചിറ- മലങ്കര ഡാമിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. ഒരുദിവസത്തെ ഇല്ലിക്കൽമേട് യാത്ര രാവിലെ 4.30നാണ് ആരംഭിക്കുക. മട്ടാഞ്ചേരി വൈബ് ആഘോഷിക്കാൻ എട്ട്, 14, 22 തീയതികളിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് നിളാതീര യാത്ര. യാത്രക്ക് വിളിക്കാം: 94478 37985, 83048 59018.
മണ്ണാർക്കാട് ഡിപ്പോ
ഒന്ന്, ഏഴ്, എട്ട്, 15, 16, 22, 28 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും ഒന്ന്, എട്ട്, 15, 22 തീയതികളിൽ ഇല്ലിക്കൽ കല്ല്-ഇലവീഴാപൂഞ്ചിറ-മലങ്കര ഡാമിലേക്കും മണ്ണാർക്കാടുനിന്ന് യാത്ര ഉണ്ട്. ഏഴ്, 15, 26 തീയതികളിൽ ആഡംബര കപ്പൽ യാത്ര, നാല്, 14, 21 തീയതികളിൽ ഗവി , ഏഴ്, 14, 28 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാർ, എട്ട്, 14, 22 തീയതികളിൽ മലക്കപ്പാറ, എട്ട്, 22 തീയതികളിൽ നിലമ്പൂർ, 14, 28 തീയതികളിൽ ആലപ്പുഴ വേഗ ഹൗസ് ബോട്ട് യാത്ര എന്നിങ്ങനെയാണ് പാക്കേജുകൾ. 14, 22 തീയതികളിലാണ് മട്ടാഞ്ചേരി വൈബ് യാത്രയുള്ളത്. വിളിക്കുക: 94463 53081, 80753 47381.
ചിറ്റൂർ ഡിപ്പോ
മൂന്ന് വരെയുള്ള തീയതികളിൽ തിരുനാവായ കുംഭമേളയാത്ര ചിറ്റൂരിൽ നിന്നുണ്ട്. 15ന് ആലുവ ശിവരാത്രി സ്പെഷൽ ട്രിപ്പും ഉണ്ട്. എട്ട്, 15, 22 തീയതികളിലാണ് ഡിപ്പോയിൽ നിന്നുള്ള നെല്ലിയാമ്പതി യാത്ര. 22ന് സൈലന്റ് വാലിയിലേക്കും എട്ടിന് നിലമ്പൂരിലേക്കും ട്രിപ്പുകളുണ്ട്. 14, 28 തീയതികളിൽ ആലപ്പുഴയിലേക്കും 14ന് ഗവിയിലേക്കുമാണ് യാത്ര. 22ന് മലക്കപ്പാറയിലേക്കും ഏഴ്, 14, 28 തീയതികളിൽ മൂന്നാർ-മാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽനിന്ന് യാത്രയുണ്ട്. എട്ട്, 15 തീയതികളിൽ ഇല്ലിക്കൽകല്ല് ഇലവീഴാപൂഞ്ചിറ മലങ്കര ഡാം യാത്രയും ഒരുക്കിയിട്ടുണ്ട്. എട്ട്, 14, 22 തീയതികളിൽ മട്ടാഞ്ചേരിയിലേക്കും ഏഴ്, 15, 26 തീയതികളിൽ ആഡംബര കപ്പൽ യാത്രയുമാണ്. പാക്കേജിന്റെ പേര് 94953 90046ലേക്ക് വാട്സ്ആപ്പ് ചെയ്താലും വിവരങ്ങൾ ലഭിക്കും. വിവരങ്ങൾക്ക് വിളിക്കാം: 94953 90046.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

