Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപണിയോട്​ പണി;...

പണിയോട്​ പണി; ജാഗ്രതയിൽ വൈദ്യുതി വകുപ്പ്

text_fields
bookmark_border
പണിയോട്​ പണി; ജാഗ്രതയിൽ വൈദ്യുതി വകുപ്പ്
cancel

പാ​ല​ക്കാ​ട്: സ​മ​യ​മേ​താ​യാ​ലും കാ​ലാ​വ​സ്ഥ​യേ​താ​യാ​ലും 'പ​ണി'​ക്കൊ​ട്ടും കു​റ​വി​ല്ലാ​ത്ത വി​ഭാ​ഗ​മാ​ണ്​ വൈ​ദ്യു​തി​വ​കു​പ്പ്. മ​ഴ​ക്കും കാ​റ്റി​നു​മൊ​​പ്പം കോ​വി​ഡും ലോ​ക്​​ഡൗ​ണും വി​ല്ല​​നാ​​യെ​ത്തി​യ​തോ​ടെ ഒാ​ട്ട​പ്പാ​ച്ചി​ലി​ലാ​ണ്​ വൈ​ദ്യു​തി​വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​േ​താ​ടെ മി​ക്ക ഒാ​ഫി​സു​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യാ​ണ്​ വ​കു​പ്പി​െൻറ പ്ര​വ​ർ​ത്ത​നം. തി​ര​ക്കേ​റെ​യു​ള്ള സ​മ​യ​ത്ത്​ ആ​ളു​ക​ളെ പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​തോ​ടെ ആ​കെ 'പ​ണി'​കി​ട്ടി​യ അ​വ​സ്ഥ​യാ​ണെ​ന്ന്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

24 x 7 ഒാ​ട്ടം

കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​വ്യാ​പ​ന​ത്തി​നി​ട​യി​ലും മ​ഴ​യി​ലും വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മ​ട​ക്കം വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​ൻ 24 മ​ണി​ക്കൂ​റും വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​യി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ. ജീ​വ​ന​ക്കാ​രെ മൂ​ന്ന് ഷി​ഫ്റ്റ് ആ​യി തി​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. പാ​ല​ക്കാ​ട് സ​ർ​ക്കി​ളി​ൽ മാ​ത്രം 1170 പേ​രാ​ണ് ഫീ​ൽ​ഡി​ൽ ജോ​ലി​യി​ൽ വ്യാ​പൃ​ത​രാ​യു​ള്ള​ത്. മ​ഴ​ക്കാ​ല​ത്ത്​ നി​ർ​ത്താ​തെ ശ​ബ്​​ദി​ക്കു​ന്ന ഫോ​ണി​െ​നാ​പ്പം നെ​േ​ട്ടാ​ട്ട​മാ​ണ്​ പ​ല​പ്പോ​​ഴും. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഓ​ക്സി​ജ​ൻ പ്ലാ​ൻ​റു​ക​ളി​ലേ​ക്കു​മു​ള്ള വൈ​ദ്യു​തി ബ​ന്ധം മു​ട​ങ്ങാ​തെ നോ​ക്ക​ണം. ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും വ​ർ​ക്ക്​ ഫ്രം ​ഹോ​മും ന​ട​ക്കു​േ​മ്പാ​ൾ വൈ​ദ്യു​തി ബ​ന്ധം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്​ വ​കു​പ്പ​ധി​കൃ​ത​ർ.

ക​രു​ത​േ​ലാ​ടെ മു​ന്നോ​ട്ട്​

കെ.​എ​സ്.​ഇ.​ബി അ​വ​ശ്യ സ​ർ​വി​സ് ആ​യ​തി​നാ​ൽ എ​ല്ലാ സ​മ​യ​ത്തും ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ജീ​വ​ന​ക്കാ​രി​ൽ പ​ര​സ്പ​ര സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​ൻ സെ​ക്ഷ​നു​ക​ളി​ൽ ഒ​രു ക​രു​ത​ൽ ടീ​മി​നെ നി​ല​നി​ർ​ത്തും. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം ഈ ​സം​ഘ​ത്തി​െൻറ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ലോ​ക്ഡൗ​ണി​ൽ ഗൗ​ര​വ​മു​ള്ള കാ​ര​ണ​മി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​രു​തെ​ന്ന സ​ർ​ക്കാ​റി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ട്. കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ വ്യ​ക്തി​ക​ളു​ടെ വീ​ട്ടി​ൽ വൈ​ദ്യു​തി ഇ​ല്ലെ​ങ്കി​ൽ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ച​റി​യി​ച്ചാ​ൽ ഉ​ട​ൻ ല​ഭ്യ​മാ​ക്കും. ഇ​തി​ന്​ മു​മ്പ്​ രോ​ഗ​വി​വ​രം വ്യ​ക്ത​മാ​യി അ​റി​യി​ക്ക​ണം. പ​ല​രും രോ​ഗ​വി​വ​രം മ​റ​ച്ചു​വ​ക്കു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പി.​പി.​ഇ കി​റ്റ​ട​ക്കം സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലി​ല്ലാ​തെ എ​ത്തു​ന്ന​ത്​ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്ന്​ വൈ​ദ്യു​തി വ​കു​പ്പ്​ ഒാ​വ​ർ​സി​യ​ർ മു​ര​ളി മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

ബി​ല്ലു​ക​ൾ സ്വ​യം വി​ല​യി​രു​ത്താം; ഒാ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കാം

ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണു​ക​ളി​ൽ സെ​ൽ​ഫ് റീ​ഡി​ങ്​ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ മീ​റ്റ​ർ റീ​ഡി​ങ്​ എ​ടു​ക്കു​ന്ന​ത്. ബി​ല്ലു​ക​ൾ ഒാ​ൺ​ലൈ​നാ​യി അ​ട​ക്കാ​നു​മാ​വും. വൈ​ദ്യു​തി​വ​കു​പ്പി​െൻറ https://wss.kseb.in/selfservices/quickpay എ​ന്ന വെ​ബ്​​സൈ​റ്റി​ലോ വി​വി​ധ യു.​പി.​െ​എ ആ​പ്പു​ക​ൾ മു​ഖേ​ന​യോ ബി​ല്ലു​ക​ൾ അ​ട​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - KSEB on alert
Next Story