പാഠ്യപദ്ധതി പരിഷ്കരണം: ഗൗരവ ചർച്ച വേണം -വി.ഡി. സതീശൻ
text_fieldsകെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനിയമനങ്ങൾക്കുള്ള അംഗീകാരം സർക്കാർ അനന്തമായി നീട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുന്നില്ല. ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം സംബന്ധിച്ച ഖാദർ കമ്മിറ്റിക്കുപോലും വ്യക്തമായ കാഴ്ചപ്പാടില്ല. അധ്യാപകർക്കും ജീവനക്കാർക്കും ഡി.എ സറണ്ടർ ആനുകൂല്യം നിഷേധിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ, സുമേഷ് അച്യുതൻ, ബാലഗോപാൽ, എൻ. ജയപ്രകാശ്, ബി. സുനിൽകുമാർ, ഷാജി എസ്. തെക്കേതിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ സ്വാഗതവും വട്ടപ്പാറ അനിൽകുമാർ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സെമിനാർ എസ്.സി.ആർ.ടി മുൻ റിസർച്ച് ഓഫിസർ ഡോ. കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വി.കെ. അജിത്ത്കുമാർ, പി. ഹരിഗോവിന്ദൻ, ജെ. ശശി, സി.ആർ. ചന്ദ്രൻ, പി.വി. ജോഷി, എ.പി. ജോസ്, എം.എഫ്. ജോയ്, സി.എസ്. സുകുമാരൻ, ഡി.എ. ഹരിഹരൻ, കെ.എ. ജോസഫ്, കെ.സി. രാജൻ, എം. ഷാജു എന്നിവർ ആദരം ഏറ്റുവാങ്ങി. ഉച്ചക്ക് ശേഷം നടന്ന ട്രേഡ് യൂനിയൻ സുഹൃദ് സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

