Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്...

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ഉ​പ​ക​രി​ക്കാ​തെ കോ​ട്ടാ​യി മി​നി ബ​സ് സ്റ്റാ​ൻ​ഡ്

text_fields
bookmark_border
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ഉ​പ​ക​രി​ക്കാ​തെ കോ​ട്ടാ​യി മി​നി ബ​സ് സ്റ്റാ​ൻ​ഡ്
cancel
camera_alt

കോ​ട്ടാ​യി​യി​ൽ മൂ​ന്നു മാ​സം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത മി​നി ബ​സ് സ്റ്റാ​ൻ​ഡ്

കോ​ട്ടാ​യി: കോ​ട്ടാ​യി സെൻറ​റി​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ കീ​ഴി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മ​ല​മ്പു​ഴ ക​നാ​ലി​ന് മു​ക​ളി​ൽ നി​ർ​മി​ച്ച മി​നി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ബ​സു​ക​ൾ ക​യ​റാ​ത്ത​തി​നാ​ൽ ഉ​പ​കാ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ. ഫെ​ബ്രു​വ​രി 27ന് ​കെ. രാ​ധാ​കൃ​ഷ്ണ​ൻ എം.​പി​യാ​ണ് മി​നി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള കോ​ട്ടാ​യി സെ​ന്റ​റി​ൽ ബ​സു​ക​ൾ ഇ​ന്നും പാ​ത​യോ​ര​ത്ത് ത​ന്നെ​യാ​ണ് നി​റു​ത്തി​യി​ടു​ന്ന​ത്.

മി​നി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ശു​ചി​മു​റി നി​ർ​മി​ക്കാ​ത്ത​തി​നാ​ലും വെ​യി​ലും മ​ഴ​യും കൊ​ള്ളാ​തെ നി​ൽ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് ബ​സു​ക​ൾ മി​നി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കാ​ത്ത​തെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കോ​ട്ടാ​യി സെ​ന്റ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നും കോ​ടി​ക​ൾ മു​ട​ക്കി മി​നി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ചി​ട്ട് ഒ​രു ഉ​പ​കാ​ര​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsinaugurationRemainsPalakkadUnused buildings
News Summary - Kottayi mini bus stand remains unused even after three months of inauguration
Next Story