Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
cancel
Listen to this Article

കൂറ്റനാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കൂറ്റനാട് സ്വദേശി ജംഷീർ (22), കക്കാട്ടിരി കോട്ടപ്പാടം സ്വദേശി അബ്ദുസ്സലീം (30) എന്നിവരെയാണ് തൃത്താല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്ടർ എന്‍. നൗഫലും സംഘവും പട്രോളിങ് നടത്തവേ കൂനംമൂച്ചി പനക്കൽ പള്ളിക്ക് സമീപം മയക്കുമരുന്നുമായി ജംഷീർ പിടിയിലാവുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതോടെ മയക്കുമരുന്ന് കൈമാറിയ പട്ടിത്തറ കക്കാട്ടിരി അബ്ദുസ്സലീമിനെയും അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നായി 0.848 ഗ്രാം എം.ഡി.എം.എ പിടികൂടി. പ്രതികളെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതിനിടയിൽ പ്രിവന്‍റിവ് ഓഫിസർ (ഗ്രേഡ്) ജയദേവനുണ്ണിക്ക് പരിക്കേറ്റു.

പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്‍റിവ് ഓഫിസർ ഇ. ജയരാജൻ, ജയദേവനുണ്ണി, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.എസ്. മനോജ്‌, വി.പി. മഹേഷ്‌, വി.കെ. ബിജു, ആര്‍. വിനു, അനിത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested with drugs
Next Story