Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightഇന്ന്​ മാതൃദിനം ...

ഇന്ന്​ മാതൃദിനം കുഞ്ഞിലക്ഷ്മി അന്തിയുറങ്ങുന്നത് ശൗചാലയത്തില്‍

text_fields
bookmark_border
mothers day
cancel
camera_alt

കു​ഞ്ഞി​ല​ക്ഷ്മി പ​ഴ​യ വീ​ടി​ന് മു​ന്നി​ല്‍ 

കൂ​റ്റ​നാ​ട്: മ​ക​നും പേ​ര​മ​ക്ക​ൾ​ക്കു​മൊ​പ്പം സ​ന്തോ​ഷ​പ്ര​ദ​മാ​യ ജീ​വി​തം ന​യി​ക്കേ​ണ്ടി​യി​രു​ന്ന വ​യോ​ധി​ക​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ആ​രു​ടെ​യും ക​ര​ള​ലി​യി​പ്പി​ക്കു​ന്ന​താ​ണ്. താ​മ​സി​ച്ചി​രു​ന്ന വീ​ട്​ ത​ക​ർ​ന്ന​തി​നാ​ൽ മ​ക​െൻറ സം​ര​ക്ഷ​ണ​യി​ല്ലാ​ത്ത വ​യോ​മാ​താ​വ് അ​ന്തി​യു​റ​ങ്ങു​ന്ന​ത് ശൗ​ചാ​ല​യ​ത്തി​ൽ. തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍ഡി​ലെ ഇ​രി​ങ്ക​റ്റൂ​ര്‍ പു​ളി​യ​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ കു​ഞ്ഞി​ല​ക്ഷ്മി​ക്കാ​ണ് (82) ഈ ​ദു​ർ​ഗ​തി.

വീ​ട് ത​ക​ര്‍ന്ന​തോ​ടെ ഏ​ക​മ​ക​നൊ​പ്പം ഗു​രു​വാ​യൂ​രി​ലാ​യി​രു​ന്നു കു​ഞ്ഞി​ല​ക്ഷ്​​മി. പി​ന്നീ​ട്​ മ​ക​നു​മാ​യി സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​താ​യ​​തോ​ടെ ഇ​വ​ർ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നു. ക​യ​റി​ക്കി​ട​ക്കാ​ന്‍ ഇ​ടം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ ശൗ​ചാ​ല​യ​ത്തി​ലാ​യി വാ​സം. കോ​ൺ​ക്രീ​റ്റ് ചെ​യ്ത ശൗ​ചാ​ല​യം ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്ന്​ വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രോ​​ടും രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളോ​ടും വി​ഷ​മം പ​ങ്കു​െ​വ​െ​ച്ച​ങ്കി​ലും മ​ക​നു​ള്ള​തി​നാ​ല്‍ സ​ഹാ​യി​ക്കാ​നാ​വി​ല്ലെ​ന്ന്​ കൈ​മ​ല​ര്‍ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ കു​ഞ്ഞി​ല​ക്ഷ്​​മി പ​റ​യു​ന്നു.

നാ​ടൊ​ട്ടു​ക്കും ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​ക​ളും മ​റ്റും കൊ​ണ്ടു​പി​ടി​ക്കു​േ​മ്പാ​ഴും ഈ ​വ​യോ​ധി​ക​യു​ടെ ദു​രി​തം കാ​ണാ​നാ​ളി​ല്ല. നി​ല​വി​ലെ വീ​ടി‍െൻറ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി ന​ൽ​കി​യാ​ൽ ഇ​വ​ർ​ക്ക്​ ത​ല​ചാ​യ്​​ക്കാ​ൻ ഇ​ട​മാ​വു​മെ​ന്നി​രി​ക്കെ അ​തി​നും ബ​ന്ധ​പ്പ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. അ​യ​ൽ​വാ​സി​യാ​ണ്​ ഇ​വ​ർ​ക്ക്​ ഭ​ക്ഷ​ണം എ​ത്തി​ച്ച്​ ന​ൽ​കു​ന്ന​ത്. രോ​ഗ​ങ്ങ​ള്‍ കൂ​ട്ടി​നെ​ത്തി​യ​തോ​ടെ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​ൻ പോ​ലും പ്ര​യാ​സ​പ്പെ​ടു​ന്ന കു​ഞ്ഞി​ല​ക്ഷ്​​മി സ​ങ്ക​ട​ക്കാ​ഴ്​​ച​യാ​വു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Old AgeMothers day
News Summary - Today is Mother's Day Kunhilakshmi ends up sleeping in the toilet
Next Story