ഒരു വയസ്സുകാരന്റെ രക്ഷകയായി വിദ്യാർഥിനി
text_fieldsഅൽഫ ഷാഹിന
കൂറ്റനാട്: കിണറ്റിൽ വീണ ഒരു വയസ്സുകാരനെ മാതൃസഹോദരിയായ വിദ്യാർഥിനി രക്ഷിച്ചു. നാഗലശ്ശേരി പഞ്ചായത്തിലെ ചാലിപ്പുറത്താണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം. ചാൽപ്രം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഫ ഷാഹിനയുടെയും മകൻ മുഹമ്മദ് ഹിസം സഹാനാണ് കിണറ്റിൽ വീണത്. കിണറ്റിനരികില്‍ കളിക്കുകയായിരുന്ന കുഞ്ഞ് ഉയരം കുറഞ്ഞ മതിലിൽ കയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട ഉടൻ കുട്ടിയുടെ മാതൃസഹോദരിയായ വിദ്യാർഥിനി അൽഫ ഷാഹിന കിണറ്റിലേക്ക് എടുത്ത് ചാടി. വെള്ളത്തിൽ വീണ ഇരുവരെയും രക്ഷിക്കാൻ നാട്ടുകാരായ ഹമിദും അബ്ബാസും കിണറ്റിലേക്ക് ചാടി.
തുടർന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പി ഫയർ യൂനിറ്റും നാട്ടുകാരും ചേർന്ന് ഇരുവരെയും കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സക്കായി ഇരുവരെയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർക്കും ഗുരുതര അപകടം സംഭവിക്കാതെ രക്ഷപ്പെടുത്താൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും അഗ്നിരക്ഷ സേനയും പൊലീസും. ചാലിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടിയും ഉമ്മയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

