റൊണാൾഡോയുടെ കൈയൊപ്പ് ചാർത്തി ഷഫീഖ്
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം ഷഫീഖ്
കൂറ്റനാട്: ചെറുപ്പം മുതല്‍ നെഞ്ചേറ്റിയ ഇഷ്ടതാരം കണ്മുന്നിലെത്തിയപ്പോള് ഷെഫീഖ് ഒന്നു ഞെട്ടി. ഒരുനിയോഗംപോലെ അരികിലെത്തിയ അസുലഭഭാഗ്യം സ്വപ്നമല്ലെന്ന് തിരിച്ചറിയാന്‍ സമയമെടുത്തെങ്കിലും എന്നേക്കുമായി സൂക്ഷിക്കാന്‍ കൈയൊപ്പ് ചാര്‍ത്തി വാങ്ങാനും ഷഫീഖ് മറന്നില്ല. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽകണ്ട അനുഭവം പങ്കുവക്കുകയായിരുന്നു ചാലിശ്ശേരി സ്വദേശി ചെപ്പു എന്ന ഷെഫീഖ്. ദുബൈ വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് ചാലിശ്ശേരി പെരുമണ്ണൂർ കിണറമാക്കൽ വീട്ടിൽ ഉമ്മർ- ആയിഷ ദമ്പതിമാരുടെ മകൻ ഷഫീഖ്. ഫുട്ബാൾ താരം വന്ന വിമാനത്തിന്റെയും ശനിയാഴ്ച തിരിച്ച് പോയ വിമാനത്തിന്റെയും ചുമതല ഷഫീഖിന് വന്നുചേര്‍ന്നു. ഒരു ഫുട്ബാളും തൊപ്പിയും നൽകി അതിൽ റൊണാൾഡോയുടെ കൈയൊപ്പ് ചാർത്തി. ഷഹലയാണ് ഭാര്യ.

