Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightയു.ആര്‍.എഫ് റെക്കോഡിന്...

യു.ആര്‍.എഫ് റെക്കോഡിന് ഉടമയായി ഫാരിസ്

text_fields
bookmark_border
salman faris
cancel
camera_alt

സ​ൽ​മാ​നു​ൽ ഫാ​രി​സ്

കൂ​റ്റ​നാ​ട്: 30 സെ​ക്ക​ൻ​ഡി​ൽ 35 ക്ലാ​പ്പി​ങ്​ പു​ഷ് അ​പ് ചെ​യ്ത് യു.​ആ​ർ.​എ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി പ​ട്ടാ​മ്പി വാ​വ​നൂ​ർ സ്വ​ദേ​ശി 19കാ​ര​ൻ മു​ഹ​മ്മ​ദ് സ​ൽ​മാ​നു​ൽ ഫാ​രി​സ്. മൂ​ന്നാ​ഴ്ച മു​മ്പാ​ണ് യു.​ആ​ർ.​എ​ഫ് ഏ​ഷ്യ റെ​ക്കോ​ഡി​നാ​യി സ​ൽ​മാ​ൻ ക്ലാ​പ്പി​ങ്​ പു​ഷ​അ​പ് വി​ഡി​യോ എ​ടു​ത്ത​യ​ച്ച​ത്.

മേ​യ് 30ന് ​ഏ​ഷ്യ യു.​ആ​ർ.​എ​ഫ് റെ​ക്കോ​ഡ് ല​ഭി​ച്ച​താ​യി ഇ-​മെ​യി​ൽ സ​ന്ദേ​ശ​മെ​ത്തി​യെ​ങ്കി​ലും ജൂ​ൺ പ​ത്തി​നാ​ണ് റെ​ക്കോ​ഡ് ല​ഭി​ച്ച​താ​യി ജൂ​റി അം​ഗ​ങ്ങ​ൾ അ​റി​യി​പ്പ് ന​ൽ​കി​യ​ത്. ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ്​ ഇൗ​യൊ​രു നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്നും അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സ​ൽ​മാ​ൻ പ​റ​ഞ്ഞു.

ക്ലാ​പ്പി​ങ്‌ പു​ഷ് അ​പ്പി​ൽ ഗി​ന്ന​സ് റെ​ക്കോ​ഡ് ആ​യി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ മൂ​ലം അ​പേ​ക്ഷ ത​ള്ളി. എ​ട്ടാം ക്ലാ​സ് മു​ത​ൽ ബോ​ഡി ബി​ൽ​ഡി​ങ് മേ​ഖ​ല​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ​ൽ​മാ​ൻ, മേ​ഴ​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്.

2019-20 വ​ർ​ഷ​ത്തെ സ​ബ് ജൂ​നി​യ​ർ മി​സ്​​റ്റ​ർ കേ​ര​ള​യും സ​ൽ​മാ​ൻ ത​ന്നെ. തൃ​ശൂ​ർ ഐ.​ബി.​എ​സ് അ​ക്കാ​ദ​മി​യി​ൽ പേ​ഴ്സ​ണ​ൽ ട്രെ​യി​നി​ങ്ങി​ൽ ഡി​പ്ലോ​മ ചെ​യ്യു​ന്ന സ​ൽ​മാ​ന് സി​വി​ൽ സ​ർ​വി​സ് ആ​ണ് സ്വ​പ്നം. മ​ക​െൻറ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി മാ​താ​പി​താ​ക്ക​ളാ​യ നാ​സ​റും ഷ​മീ​റ​യും ഒ​പ്പ​മു​ണ്ട്. കു​മ്പി​ടി ജിം ​ക്ല​ബി​ലെ ഷെ​ർ​ബി​യും റാ​ശി​ദു​മാ​ണ് ഫാ​രി​സി‍െൻറ ഗു​രു​ക്ക​ന്മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:body builder
News Summary - Farris holds URF record
Next Story