വേറിട്ടതായി തലമുറകളുടെ സംഗമം
text_fieldsചൂണ്ടയില്‍ കുടുംബ സംഗമത്തിൽ നിന്ന്
കൂറ്റനാട്: കിഴക്കേചാത്തന്നൂർ ചുണ്ടയിൽ തറവാട്ടിൽ തലമുറകളുടെ സംഗമം നടത്തി. ഒരു വയസ്സുള്ള കുഞ്ഞ് മുതൽ 96 വയസ്സുള്ള ശിവശങ്കരൻ വരെയുള്ള നാലുതലമുറകളുടെ സംഗമമാണ് നടന്നത്.
ചടങ്ങിൽ തിരുപ്പൂർ കൊട്ടാരക്കര, തിരുവനന്തപുരം, പൊള്ളാച്ചി സ്ഥലങ്ങളില്‍നിന്നുള്ള നാൽപതോളം കുടുംബങ്ങൾ പങ്കെടുത്തു. വിവിധ പരിപാടികളും സദ്യയും നടന്നു.
വിനീഷ് ചുണ്ടയിൽ, ഷൊർണൂർ രവി, ബാബു തിരുപ്പൂർ, മുരളി തിരുപ്പൂർ, ഉണ്ണിപാട്ടാഴി, മണി കൊട്ടാരക്കര, സുധ തിരുവനന്തപുരം എന്നിവർ സംബന്ധിച്ചു. പ്രദീപ്, സന്തോഷ്, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

