തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
text_fieldsപരിക്കേറ്റ നബീസ
കോങ്ങാട്: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കോങ്ങാട് കവളേങ്ങൽ വീട്ടിൽ നബീസക്കാണ് (52) പരിക്ക്. മുച്ചീരി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ഭൂവികസന പദ്ധതി പ്രകാരം തൊഴിലെടുക്കുന്നതിന്നിടയിൽ ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
സാരമായി പരിക്കേറ്റ വയോധികയെ കോങ്ങാട് സാമുഹികാരോഗ്യ കേന്ദ്രത്തിലെ പ്രഥമ ശ്രുശ്രുഷക്ക് ശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലാണ് കുത്തേറ്റത്. കാട്ടുപന്നി 50 മീറ്റർ ദൂരെ വലിച്ചിഴക്കുകയും ചെയ്തു. കൈയിന്റെ എല്ലിന് പൊട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്നു.

