Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKongadchevron_rightകാടിറങ്ങുന്ന...

കാടിറങ്ങുന്ന വന്യജീവികൾ തലവേദനയാകുന്നു

text_fields
bookmark_border
കാടിറങ്ങുന്ന വന്യജീവികൾ തലവേദനയാകുന്നു
cancel

കോ​ങ്ങാ​ട്: കാ​ടി​റ​ങ്ങി ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ​ത്തു​ന്ന വ​ന്യ​ജീ​വി​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​വു​ന്നു. കു​ര​ങ്ങ്, മ​യി​ൽ, പ​ന്നി എ​ന്നി​വ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വി​ള ന​ശി​പ്പി​ക്കു​ന്ന​ത്. മ​ണി​ക്ക​ശ്ശേ​രി, പാ​റ​ശ്ശേ​രി, പു​ളി​യ​ങ്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​യി​ലും പ​ന്നി​യും പൂ​തം​ങ്കോ​ട് കു​ര​ങ്ങ​ന്മാ​രാ​ണ് പ്ര​ശ്ന​ക്കാ​ർ.

നെ​ല്ലും നാ​ട​ൻ വി​ള​ക​ളും പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്നു. മ​യി​ലു​ക​ൾ നെ​ൽ​ചെ​ടി​ക​ൾ കൊ​ത്തി മു​റി​ച്ചി​ടു​ക​യാ​ണ്. കു​ര​ങ്ങ​ന്മാ​ർ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ഓ​ടി​ട്ട വീ​ടു​ക​ളി​ൽ ചാ​ടി മ​റി​യു​ന്ന​ത് കാ​ര​ണം ഓ​ട് പൊ​ട്ടു​ന്നു. തേ​ങ്ങ, വാ​ഴ​പ്പ​ഴം, പ​പ്പാ​യ എ​ന്നി​വ പ​റി​ച്ച് ന​ശി​പ്പി​ക്കു​ന്നു. ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ൾ ക​ടി​ച്ച് വ​ലി​ച്ചി​ടു​ന്ന​താ​യും വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. കു​ര​ങ്ങ​ന്മാ​ർ പൊ​ളി​ച്ച് വെ​ച്ച തേ​ങ്ങ കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ക്കാ​റു​ണ്ട്. നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടാ​ൽ പ്ര​ശ്ന​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ കൂ​ട് വെ​ച്ച് വ​ന​പാ​ല​ക​ർ കൊ​ണ്ട് പോ​വാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Animals
News Summary - Wild animal is a headache
Next Story