പുളിയങ്കാട് റോഡിലെ ഗർത്തം ഭീഷണിയാവുന്നു
text_fieldsപുളിയങ്കാട് പാത വക്കിലെ അപകട ഭീഷണിയായ ഗർത്തം
കോങ്ങാട്: പാതവക്കിലെ ഗർത്തം റോഡിനും വാഹന ഗതാഗതത്തിനും ഭീഷണിയാവുന്നു. കോങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രധാന പാതയായ പുളിയങ്കാട് റോഡിനാണ് ഈ ദുരവസ്ഥ. റോഡിന്റെ അരികുവശത്ത് മണ്ണ് ഒലിച്ചുപോയി ചെറിയ ഗർത്തം രൂപപ്പെട്ടു. റോഡിനോട് ചേർന്നുള്ള പുളിയൻകാട് കാരാണി തോട്ടിൽ മഴവെള്ളം നിറഞ്ഞൊഴുകിയാൽ മണ്ണൊലിച്ച്പോയി ഗർത്തത്തിന്റെ വലുപ്പം കൂടാൻ സാധ്യതയുമുണ്ട്. ഈ ഗർത്തത്തിനോട് ചേർന്നുള്ള പാലം അപകടത്തിലാകുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് നിയന്ത്രിക്കണമെന്ന് ഡി.സി.സി സെക്രട്ടറിയും വാർഡ്മെംബറുമായ സി.എൻ. ശിവദാസൻ ആവശ്യപ്പെട്ടു. ഗർത്തം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് തൂർക്കണമെന്ന് വാർഡ് മെംബർ ശോഭ വാസുദേവനും പറഞ്ഞു. സുരക്ഷാ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകി. വാർഡ് മെംബർമാരും കോൺഗ്രസ് കമ്മിറ്റി നേതാക്കളായ ടി.വി. രാമദാസ്, ടി.യു. മുരളി കൃഷ്ണൻ, വി.എം. രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

