അധ്യാപക ദമ്പതികളുടെ ഗ്രന്ഥശേഖരം തൃപ്പലമുണ്ട ഗ്രന്ഥശാലക്ക്
text_fieldsതൃപ്പലമുണ്ട കെ.കെ.പി സ്മാരക ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. സുന്ദരേശന് ഇ.വി. രാധാകൃഷ്ണൻ പുസ്തകങ്ങൾ കൈമാറുന്നു
കോങ്ങാട്: അധ്യാപക ദമ്പതികൾ കാത്തുസൂക്ഷിച്ച അമൂല്യ പുസ്തക ശേഖരം ഇനി പുതുതലമുറക്ക് വായിച്ചു വളരാം. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽനിന്ന് വിരമിച്ച് കോങ്ങാട് ചേതസ്സിൽ വിശ്രമജീവിതം നയിക്കുന്ന മുൻ പ്രധാനാധ്യാപകൻ ഇ.വി. രാധാകൃഷ്ണനും ഭാര്യയും അധ്യാപികയുമായ രത്നവുമാണ് അരലക്ഷം രൂപ വിലമതിക്കുന്ന ബൃഹദ് ഗ്രന്ഥശേഖരം തൃപ്പലമുണ്ട കെ.കെ.പി സ്മാരക ഗ്രന്ഥശാലക്ക് കൈമാറിയത്.
ഗ്രന്ഥശാലയുടെ പ്രവർത്തനം നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയ ശേഷം രാധാകൃഷ്ണൻ തന്റെ ആഗ്രഹം ഗ്രന്ഥശാല ഭാരവാഹികളെ അറിയിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. സുന്ദരേശന് ഇ.വി. രാധാകൃഷ്ണൻ പുസ്തകങ്ങൾ കൈമാറി. പുസ്തകങ്ങൾ ക്രമീകരിച്ചപ്പോൾ ഷെൽഫ് നിറയെ 120ഓളം പുസ്തകങ്ങൾ നിറഞ്ഞു. ഗ്രന്ഥശാലക്ക് ഷെൽഫും നൽകാമെന്ന് ദമ്പതികൾ അറിയിച്ചു.