Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കതിരിടാറായ നെൽകൃഷിക്ക് കീടബാധ: വെട്ടിലായി കർഷകർ
text_fieldsbookmark_border
കോങ്ങാട്: പാറശ്ശേരി പാടശേഖരത്തിൽ കതിരിടാറായ നെൽകൃഷിയിൽ കീടബാധ വ്യാപിച്ചതോടെ ദുരിതത്തിലായി കർഷകർ. നെൽചെടികൾ മഞ്ഞളിച്ച് ഉണങ്ങി നശിക്കുന്നതായി കർഷകർ പറയുന്നു.
കീടബാധിത കൃഷിയിടങ്ങൾ കോങ്ങാട് കൃഷിഭവൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. കതിര് വരാൻ പാകത്തിലുള്ള നെൽചെടികളാണ് കീടങ്ങളുടെ ആക്രമണത്തിൽ നശിച്ച് വീഴുന്നത്.
തുള്ളെൻറ ആക്രമണമാണ് രോഗബാധക്ക് കാരണമെന്ന് കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു. ഇ മിഡാ കോർപിഡ് അഞ്ച് മില്ലി ലിറ്റർ വെള്ളം ചേർത്ത് തളിച്ചാൽ കീടങ്ങളുടെ ആക്രമണം ചെറുക്കാനാവുമെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു.
Next Story

