കോങ്ങാട് നിയമസഭ മണ്ഡലം; ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന് കൂടുതൽ ലീഡ് കാരാകുർശിയിൽ
text_fieldsപറളിയിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദ പ്രകടനം
കോങ്ങാട്: നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രഫ.കെ.എ. തുളസിക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ കൂടുതൽ ലീഡ് ലഭിച്ചത് കാരാകുർശിയിൽ നിന്ന്. 2927 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന് കാരാകുർശി യിൽ നിന്ന് കിട്ടിയത്. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.കെ. ശാന്തകുമാരിക്ക് കേരളശ്ശേരി ഗ്രാമപഞ്ചായത്തിൽനിന്ന് 2054 വോട്ടിന്റെ ലീഡുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണത്തിലേറിയ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുർശി എന്നിവിടങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫ് ഭരണം നേടിയ കോങ്ങാട്, കേരളശേരി, മണ്ണൂർ, മങ്കര, പറളി എന്നിവിടങ്ങളിൽ ഇടതുമുന്നണിയും കൂടുതൽ വോട്ട് നേടി ലീഡ് നേടി. 3706 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

