Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kongad
cancel
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKongadchevron_rightമണ്ഡലപരിചയം:...

മണ്ഡലപരിചയം: കോങ്ങാടിന്‍റെ സമരഭൂമികയിൽ മനമറിയാൻ

text_fields
bookmark_border

കോങ്ങാട്: കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളും നാടുവാഴിത്തത്തിനെതിരായ സമരങ്ങളും സോഷ്യലിസ്​റ്റ്​ ചിന്തയും നക്​സലിസവുമെല്ലാം ഉൾ​ച്ചേർന്നതാണ്​ കോങ്ങാടി​െൻറ രാഷ്​ട്രീയ ചരിത്രം. ചെ​െങ്കാടിയോട്​ ഏറെ ഇഴയടുപ്പമുള്ള മണ്ഡലത്തി​െൻറ പൂർവരൂപമായ ശ്രീകൃഷ്​ണപുരത്ത്​ പലവതണ മൂവർണക്കൊടിയും പാറിയിട്ടുണ്ട്​. 1965ലാണ് ശ്രീകൃഷ്ണപുരം മണ്ഡലം രൂപംകൊണ്ടത്. പ്രഥമ തെരഞ്ഞെടുപ്പ്​ മുതൽ തുടർച്ചയായി നാലു​തവണ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചത്​ ഇടതാണ്. 1965, 1967, 1970 ഘട്ടങ്ങളിൽ സി.പി.എമ്മി​െൻറ സി. ഗോവിന്ദപണിക്കരാണ് ജനപ്രതിനിധിയായത്.

1977ൽ കോൺഗ്രസി​െൻറ കെ. സുകുമാരനുണ്ണിയും 1980ൽ കെ. ശങ്കരനാരായണനും വിജയം കണ്ടു. 1982ൽ ഇടതു സർവിസ് സംഘടന നേതാവായ ഇ. പത്​മനാഭനിലൂടെ സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. 1987ലും 1991ലും കോൺഗ്രസിലെ പി. ബാലനിലൂടെ യു.ഡി.എഫ് വീണ്ടും തിരിച്ചുവരവ് നടത്തി. 1966ലും 2001ലും എൽ.ഡി.എഫി​െൻറ ഗിരിജ സുരേന്ദ്രനും 2006ൽ കെ.എസ്. സലീഖയും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ പാലക്കാട്​ ലോക്​സഭ സീറ്റിൽ വിജയം വരിച്ച വി.എസ്. വിജയരാഘവൻ, 2001ൽ ശ്രീകൃഷ്​ണപുരത്ത്​ 21 വോട്ടി​ന്​ ഗിരിജ സുരേന്ദ്രനോട്​ തോറ്റത്​ ചരിത്രം.

2011ലാണ് കോങ്ങാട് മണ്ഡലം പിറവിയെടുക്കുന്നത്. പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാടി​നെ കഴിഞ്ഞ രണ്ടുതവണയും നിയമസഭയിൽ പ്രതിനിധാന​ം ചെയ്​തത്​ സി.പി.എം നേതാവ്​ കെ.വി. വിജയദാസാണ്. കാഞ്ഞിരപ്പുഴ, കാരാകുർശ്ശി, തച്ചമ്പാറ, കരിമ്പ, കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്​ കോങ്ങാട് മണ്ഡലം. പഴയ ശ്രീകൃഷ്ണപുരം മണ്ഡലത്തിലുണ്ടായിരുന്ന വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയും നിലവിൽ ഷൊർണൂർ നിയമസഭ മണ്ഡലത്തി​െൻറ ഭാഗമാണ്. കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്ണപുരം പഞ്ചായത്തുകൾ ഒറ്റപ്പാലത്തി​നോടും ചേർന്നു. ഒറ്റപ്പാലത്തുനിന്ന് മണ്ണൂരും മണ്ണാർക്കാട്ടുനിന്ന് തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നിവയും പാലക്കാട്ടുനിന്ന് പറളി പഞ്ചായത്തും കോങ്ങാടി​െൻറ ഭാഗമായി.

പഞ്ചായത്തുകളിൽ ടോസിലൂടെ ഭരണം ലഭിച്ച മങ്കര മാത്രമാണ് നിലവിൽ യു.ഡി.എഫിനൊപ്പമുള്ളത്​. ഇടതുകോയ്​മയുള്ള മണ്ഡലത്തി​െൻറ ചിലയിടങ്ങളിൽ യു.ഡി.എഫിനും കാര്യമായ സ്വാധീനമുണ്ട്​.

കേരളശ്ശേരിയിലും പറളിയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയിട്ടുണ്ട്​. മണ്ണൂരിൽ സി.പി.ഐ ഇടഞ്ഞുനിൽക്കുന്നുവെന്നത്​ ഒഴിച്ചാൽ ഇടതുമുന്നണിക്ക് പ്രാദേശികതലങ്ങളിൽ കാര്യമായ പ്രശ്നങ്ങളില്ല. ന്യൂനപക്ഷങ്ങൾക്ക്​ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ, ഇടതിനൊപ്പം ചേർന്ന കേരള കോൺഗ്രസ് ജോസ്​ വിഭാഗം കാഞ്ഞിരപ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷനിൽ വിജയം നേടിയിരുന്നു.

നിയമസഭയിലൂടെ

ശ്രീകൃഷ്ണപുരം (പഴയ നിയമസഭ മണ്ഡലം)
1970
സി. ഗോവിന്ദപണിക്കർ (സി.പി.എം- 21,647)
കെ. സുകുമാരനുണ്ണി (കോൺ.- 19,114)
ഭൂരിപക്ഷം 2533

1977
കെ. സുകുമാരനുണ്ണി (കോൺ.- 32,071)
സി. ഗോവിന്ദപണിക്കർ (സി.പി.എം- 28,136)
ഭൂരിപക്ഷം 3935

1980
കെ. ശങ്കരനാരായണൻ (കോൺ. -33,532)
എം.പി. കുഞ്ചു (സി.പി.എം -33,114)
ഭൂരിപക്ഷം 418

1982
ഇ. പത്​മനാഭൻ (സി.പി.എം- 39,727)
കെ. ശങ്കരനാരായണൻ (കോൺ.- 29,150)
ഭൂരിപക്ഷം 10,577

1987
പി. ബാലൻ (കോൺ.- 46,898)
ഇ. പത്മനാഭൻ (സി.പി.എം- 43,380)
ഭൂരിപക്ഷം 3518

1991
പി. ബാലൻ (കോൺ.- 51,864)
ഇ.എം. ശ്രീധരൻ (സി.പി.എം- 50,166)
ഭൂരിപക്ഷം 1698

1996
ഗിരിജ സുരേന്ദ്രൻ (സി.പി.എം- 55,108)
പി. ബാലൻ (കോൺഗ്രസ് -51,091)
ഭൂരിപക്ഷം 4017

2001
ഗിരിജ സുരേന്ദ്രൻ (സി.പി.എം- 62,500),
വി.എസ്. വിജയരാഘവൻ (കോൺ.- 62479),
ഭൂരിപക്ഷം 21

2006
കെ.എസ്. സലീഖ (സി.പി.എം- 67,872)
അഡ്വ. കെ.പി. അനിൽകുമാർ (കോൺ. -63,524)
ഭൂരിപക്ഷം 4348

കോങ്ങാട് നിയമസഭ മണ്ഡലം
2011
കെ.വി. വിജയദാസ് (സി.പി.എം- 52,920),
പി. സ്വാമിനാഥൻ - (49,355)
ഭൂരിപക്ഷം- 3565

2016
കെ.വി. വിജയദാസ് (സി.പി.എം- 60 ,790)
പന്തളം സുധാകരൻ (കോൺ.- 47,519)
രേണു സുരേഷ് (ബി.ജെ.പി- 23,800)
ഭൂരിപക്ഷം 13,271

2019 ലോക്​സഭ-പാലക്കാട്
വി.കെ. ശ്രീകണ്ഠൻ (കോൺ.)- 3,99,274
എം.ബി. രാജേഷ് (സി.പി.എം)- 3,87,637
കൃഷ്ണകുമാർ (ബി.ജെ.പി) - 2,18,556

2020 തദ്ദേശം​-കോങ്ങാട്
എൽ.ഡി.എഫ്-63,933 , യു.ഡി.എഫ്-49,549
എൻ.ഡി.എ-27,701, ഭൂരിപക്ഷം-14384
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kongadassembly election 2021
News Summary - Constituency experience: To understand the struggle ground of Kongad
Next Story