വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി, ആർ.എസ്.എസ് ഗൂഢശ്രമം -എം.വി. ഗോവിന്ദൻ
text_fieldsകോങ്ങാട്ട് എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ സ്വീകരണ വേദിയിലേക്ക് സി.പി.എം
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ആനയിക്കുന്നു
കോങ്ങാട്: ബി.ജെ.പി, ആർ.എസ്.എസ്, സംഘപരിവാർ ശക്തികൾ സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥക്ക് കോങ്ങാട്ട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിയാതിരുന്നാൽ കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവം തകരുമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതക്ക് പരിഹാരം ന്യൂനപക്ഷ വർഗീയതയല്ല. കോൺഗ്രസ് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഡ്വ. പി.എ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ജാഥാംഗവും സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ പി. സന്തോഷ് കുമാർ എം.പി, അഡ്വ. മനയത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ.ശാന്തകുമാരി എം.എൽ.എ., കെ.എസ്. സലീഖ, പി.ദിവാകരൻ, കാസിം ഇരിക്കൂർ, എ. രാമസ്വാമി, കെ.പി. സുരേഷ് രാജ്, സി.ആർ. സജീവ്, അഡ്വ. കെ.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കോങ്ങാട്ട് എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ സ്വീകരണ വേദിയിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ആനയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

