ആയിരങ്ങൾക്ക് ആനന്ദ നിർവൃതി പകർന്ന് കോങ്ങാട് പൂരം
text_fieldsകോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ ആറാട്ട് ദിവസം നടന്ന കാഴ്ച പൂരം
കോങ്ങാട്: മീനച്ചൂടിലും കൈമെയ് മറന്നൊഴുകിയ ആയിരങ്ങളെ ആനന്ദത്തേരിലേറ്റി കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം പൂരം അവിസ്മരീണയമായി. വലിയാറാട്ട് ദിവസമായ വെള്ളിയാഴ്ച നടന്ന കുടമാറ്റവും കാഴ്ചപൂരവും മിഴിവേകി.
രാവിലെ പഞ്ചവാദ്യത്തോടുകൂടി ആറാട്ടിനിറക്കവും വൈകീട്ട് പഞ്ചാരി മേളത്തോടെ കൊട്ടിക്കയറലും നടന്നു. നാദസ്വരം, ഇരട്ട തായമ്പക, ഓട്ടന്തുള്ളൽ, ചാക്യാർക്കൂത്ത് എന്നിവ ഉണ്ടായി. ആറാട്ടിന് ശേഷം പാണ്ടിമേളത്തോടുകൂടി കൊട്ടിക്കയറി. ശനിയാഴ്ച പൂരത്തിന് കൊടിയിറങ്ങും.വൈകുന്നേരം ആറിന് പാലക്കാട് നാട്ടുവെട്ടം ടീം നാടൻപാട്ട് അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

