Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്
text_fieldsbookmark_border
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ജംഷീർ
കൊല്ലങ്കോട്:കാട്ടുപന്നി ആക്രമിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മുതലമട പള്ളം ഷാജഹാൻ മകൻ ജംഷീറിനാണ് (18) തലക്ക് ഗുരുതരമായി പരിക്കേറ്റത്. ഞായർ വൈകുന്നേരമാണ് അപകടം.
വീട്ടിൽ നിന്നു നോമ്പു തുറക്കുവാൻ സാധനങ്ങൾ വാങ്ങുന്നതിനായി കാമ്പ്രത്ത്ചള്ളക്ക് പോകുന്നതിനിടെ ലവചള്ളയിൽ വെച്ചാണ് കാട്ടുപന്നി ബൈക്കിനു കുറുകെ വന്നിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
തലയുടെ പിറകുവശത്ത് ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Next Story

