കൊല്ലങ്കോട്: സീതാർകുണ്ട്, മീങ്കര ഡാമുകളിലേക്ക് വിലക്ക് ലംഘിച്ച് സഞ്ചാരികളെത്തുന്നു.പൊലീസ് യാത്രക്കാരെ വിലക്കിയെങ്കിലും വീണ്ടും പ്രാദേശിക വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കാൻ സംവിധാനമില്ലാതായി.
സീതാർകുണ്ട്, പലകപ്പാണ്ടി, നിന്നുകുത്തി വെള്ളച്ചാട്ടങ്ങൾ കാണാൻ ഞായറാഴ്ച മാത്രം 200ലധികം പേരാണ് എത്തിയത്.
സഞ്ചാരികളെ നിയന്ത്രിക്കാൻ ഒരു പൊലീസുകാരൻ പോലുമുണ്ടായിരുന്നില്ല.വനം വകുപ്പിെൻറ അധീനതയിലുള്ള വെള്ളച്ചാട്ടങ്ങളിൽ മദ്യപിച്ചെത്തുന്നവവരും സാമൂഹികവിരുദ്ധരും വർധിക്കുന്നത് വന്യമൃഗവേട്ടകൾക്കു വരെ വഴിവെക്കുമെന്നും വനം വകുപ്പ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.