Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightഅ​പ്രത്യക്ഷമായിട്ട്​...

അ​പ്രത്യക്ഷമായിട്ട്​ രണ്ടാഴ്​ച പിന്നിട്ടു; യുവാക്കൾ എവിടെ?

text_fields
bookmark_border
അ​പ്രത്യക്ഷമായിട്ട്​ രണ്ടാഴ്​ച പിന്നിട്ടു; യുവാക്കൾ എവിടെ?
cancel

കൊ​ല്ല​ങ്കോ​ട്: കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കാ​യി ചൊ​വ്വാ​ഴ്ച​യും തി​ര​ച്ചി​ൽ തു​ട​ർ​ന്നു. അ​ന്വേ​ഷ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ശി​വ വി​ക്രം കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി. പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡ് സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി.

ച​പ്പ​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ സാ​മു​വ​ൽ (സ്​​റ്റീ​ഫ​ൻ -28), മു​രു​കേ​ശ​ൻ (28) എ​ന്നി​വ​രെ​യാ​ണ് ആ​ഗ​സ്​​റ്റ്​ 30ന് ​രാ​ത്രി മു​ത​ൽ കാ​ണാ​താ​യ​ത്. സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ, കൊ​ക്ക​ർ​ണി​ക​ൾ എ​ന്നി​വ​യി​ൽ അ​ഗ്​​നി​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി.

സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ്​​റ്റീ​ഫ​ൻ വീ​ട്ടി​ലെ​ത്തി തി​രി​ച്ച് 30ന് ​രാ​ത്രി സു​ഹൃ​ത്ത് മു​രു​കേ​ശ നു​മാ​യി തോ​ട്ട​ത്തി​ലേ​ക്ക് പോ​യ​തി​നു​ശേ​ഷം ഇ​രു​വ​രെ​യും ആ​രും ക​ണ്ടി​ട്ടി​ല്ല. വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി അ​ര മ​ണി​ക്കൂ​റി​ന​കം മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യ​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഓ​ഫാ​യ പ്ര​ദേ​ശം മ​ന​സ്സി​ലാ​ക്കി​യാ​ണ് കി​ണ​റു​ക​ളി​ലും ചു​ള്ളി​യാ​ർ ഡാ​മി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് സി.​െ​എ എ. ​വി​പി​ൻ​ദാ​സ്, എ​സ്.​ഐ ഷാ​ഹു​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യും തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച​യും തി​ര​ച്ചി​ൽ തു​ട​രും.

Show Full Article
TAGS:disappearance kollengode 
News Summary - Two weeks after disappearance; Where are the young people?
Next Story