Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightപുലി ഭീതി: ചീരണി...

പുലി ഭീതി: ചീരണി പ്രദേശത്ത് കാമറ സ്ഥാപിച്ചു

text_fields
bookmark_border
പുലി ഭീതി: ചീരണി പ്രദേശത്ത് കാമറ സ്ഥാപിച്ചു
cancel

കൊല്ലങ്കോട് : പുലി ഭീതി തുടരുന്ന ചീരണി പ്രദേശത്ത് കാമറ സ്ഥാപിച്ചു. പുലിയെ കണ്ടെത്തിയ പ്രദേശമായ കൊശവൻകോട്, കാളികുളമ്പ്, ചീരണി എന്നിവിടങ്ങളിലാന്ന് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കൊശവൻകോട് ഭാഗത്ത് നാട്ടുകാർ പുലിയെ കണ്ടത്. നിരവധി തവണ പരാതി നൽകിയശേഷമാണ് നടപടിയുണ്ടായത്. ജനവാസ മേഖലയിൽ കണ്ടെത്തിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2024ൽ സമാനമായ രീതിയിൽ പുലിയെ നാട്ടുകാർ കണ്ടെത്തിയെങ്കിലും കൂട് സ്ഥാപിച്ച് ആഴ്ചകൾക്കകം തന്നെ വനം വകുപ്പ് എടുത്തുമാറ്റുകയാ ണുണ്ടായത്. ഇതിലെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. നിലവിൽ സ്ഥാപിച്ച കാമറ ഉടൻ മാറ്റരുതെന്നും പുലിയെ പിടികൂടാൻ കൂടും സജ്ജമാ ക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. പ്രദേശത്തെ വിദ്യാർഥികൾക്ക് എലവഞ്ചേരി പനങ്ങാടിയിലെ വിദ്യാലയങ്ങളിൽ പോയി വരാൻ വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കൊല്ലങ്കോട് ചീരണയിൽ പുലിയെ നിരീക്ഷിക്കാനായി വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:more cameras installedTiger threatKerala Forest and Wildlife Department
News Summary - Tiger Threat Cameras installed in the Cheerani area
Next Story