വടവന്നൂർ മന്ദംപുള്ളി വളവിലെ പാഴ്ച്ചെടികൾ നീക്കിത്തുടങ്ങി
text_fieldsകൊല്ലങ്കോട്: ‘മാധ്യമം’ വാർത്തയെ തുടർന്ന് അധികൃതർ ഉണർന്നു. കൊല്ലങ്കോട് - പാലക്കാട് റോഡിൽ വടവന്നൂർ മന്ദംപുള്ളി വളവിലെ പാഴ്ച്ചെടികൾ നീക്കിത്തുടങ്ങി. അപകട വളവുകളിൽ മുന്നറിയിപ്പ് സംവിധാനങ്ങളെ മറച്ച് വളരുന്ന പാഴ്ച്ചെടികൾ യാത്രക്കാർക്ക് വെല്ലുവിളിയായിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വാഹനാപകടങ്ങളിൽ നിരവധി ജീവൻ പൊലിഞ്ഞ പ്രദേശത്ത് സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനങ്ങളെ മറച്ച നിലയിലായിരുന്നു പാഴ്ച്ചെടികൾ. പുതുനഗരം, പുതൂർ, ആട്ടയാമ്പതി, മീങ്കര, പരുത്തിക്കാട്, കൊടുവായൂർ, പാപ്പാൻച ള്ള, വലിയചള്ള, വട്ടേക്കാട്, കരിങ്കുളം, വിത്തനശേരി കുമ്പളക്കോട് എന്നീ പ്രദേശങ്ങളിലെ റോഡരികിലെ പാഴ്ച്ചെടികൾ നീക്കണമെന്ന് പാരന്റ്സ് കോ ഓഡിനേഷൻ ഫോറം ആവശ്യപ്പെട്ടു.

