റെയിൽവേ സേഫ്റ്റി കമീഷണർ പരിശോധന നടത്തി
text_fieldsറെയിൽവേ സേഫ്റ്റി കമീഷണർ അഭയ് കുമാർ റായ് കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നു
കൊല്ലങ്കോട്: റെയിൽവേ സേഫ്റ്റി കമീഷണർ പരിശോധന നടത്തി. പാലക്കാട്-പൊള്ളാച്ചി-പഴനി റൂട്ടിൽ വൈദ്യുതീകരണം പൂർത്തീകരിച്ചതിന്റെ ഭാഗമായാണിത്. മുതലമട, കൊല്ലങ്കോട്, പുതുനഗരം എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് റെയിൽവേ സേഫ്റ്റി കമീഷണർ അഭയ് കുമാർ റായ് പരിശോധന നടത്തിയത്. റെയിൽവേ സ്റ്റേഷനുകൾ, പ്ലാറ്റ്ഫോം, ലെവൽ ക്രോസിങ്ങുകൾ എന്നിവ പരിശോധിച്ചു. ഉച്ചക്ക് രണ്ടരമണി മുതൽ നാലര മണി വരെയാണ് മൂന്ന് സ്റ്റേഷനുകൾ ആറ് ലെവൽ ക്രോസിങ്ങുകൾ ട്രാക്കുകൾ എന്നിവ പരിശോധിച്ചത്.
പൊള്ളാച്ചിയിൽനിന്ന് ഡീസൽ എൻജിൻ ഘടിപ്പിച്ച പരിശോധന ട്രെയിനിൽ സാവകാശം നടത്തിയ പരിശോധന പിന്നീട് പാലക്കാട് എത്തിയശേഷം വൈദ്യുതി എൻജിൻ ഘടിപ്പിച്ച പരിശോധന ടെയിനിൽ വേഗത പരിശോധനയാണ് പൊള്ളാച്ചി വരെ നടത്തിയത്. പാലക്കാട് ഡി. ആർ.എം ത്രിലോക് കോത്താരി, ഇലക്ട്രിഫിക്കേഷൻ ചീഫ് പ്രോജക്ടർ ഷമീർ സാജി, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ കെ.എസ്. ഷാജി എന്നിവർ സംബന്ധിച്ചു.

