കാത്തിരിപ്പിന് അവസാനം; കൊല്ലങ്കോട് ഫയർ സ്റ്റേഷൻ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsകൊല്ലങ്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ ഫയർ സ്റ്റേഷൻ ഉദ്ഘാടനം നവംബർ 14ന്. സബ്ട്രഷറിയോട് ചേർന്ന 50 സെന്റ് സ്ഥലത്താണ് കെ.ബാബു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 3.20 കോടി വകയിരുത്തി 2022 ജനുവരിയിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഒന്നര വർഷത്തിലധികമായി കൊല്ലങ്കോട് ബസ് സ്റ്റാൻറിൽ പ്രവർത്തിച്ചു വന്ന താൽക്കാലിക ഫയർ സ്റ്റേഷനിൽ പുതുതായി ലഭിച്ച അഞ്ച്വാഹനങ്ങളടക്കമുള്ളവ വെയിലും മഴയും കൊണ്ട് കിടപ്പാണ്. രണ്ട് താൽക്കാലിക ജീവനക്കാർ ഷോപ്പിങ് കോംപ്ലസിലെ രണ്ട് കടമുറികളിലാണ് ഓഫിസ് പ്രവർത്തനം നടത്തുന്നത്. ഉദ്ഘാടന പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.