സമരപ്പന്തലിൽ കുടുംബസമേതം താമസിച്ച് പ്രതിഷേധം
text_fieldsമുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിലെ സമരപ്പന്തലിൽ
കുഞ്ഞുങ്ങളുമായി താമസിക്കുന്ന സമരക്കാർ
കൊല്ലങ്കോട്: ഭവനപദ്ധതി മെല്ലെപ്പോക്കിനെതിരെ മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽ കെട്ടി സമരവുമായി മൂന്ന് കുടുംബങ്ങൾ. 22 ദിവസമായി നടത്തുന്ന സമരത്തിൽ ചൊവ്വാഴ്ചയാണ് സ്ത്രീകൾ കുഞ്ഞുങ്ങളുമായി താമസം തുടങ്ങിയത്.
അംബേദ്കർ കോളനിവാസികളുടെ നേതൃത്വത്തിലാണ് സമരം. വരുംദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ സമരപ്പന്തലിൽ താമസിക്കാനെത്തുമെന്ന് ആദിവാസി സംരക്ഷണ സംഘം രക്ഷാധികാരി നീളപ്പാറ മാരിയപ്പൻ പറഞ്ഞു. നാൽപതിലധികം ചക്ലിയ വിഭാഗത്തിലെ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

