നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ തിളക്കവുമായി രതീഷ് കാക്കയൂർ
text_fieldsരതീഷ് കാക്കയൂർ
കൊല്ലങ്കോട്: കോട്ടയം തോപ്പൻസിൽ നടന്ന 11ാമത് സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ തിളക്കവുമായി രതീഷ് കാക്കയൂർ. കൊടുവായൂർ കാക്കയൂർ തോണിപ്പാടം ലക്ഷ്മണന്റെ മകനായ എൽ. രതീഷ് നാല് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ആറ് മെഡലുകളാണ് ജില്ലക്കുവേണ്ടി നേടിയത്.
100 മീറ്ററർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബ്രസ്റ്റോക്ക്, 50 മീറ്റർ ബ്രസ്റ്റോക്ക്, 4 x 50 മീറ്റർ ഫ്രീ സ്റ്റൈൽ ഇനങ്ങളിൽ സ്വർണവും 4 x 50 ഫ്രീ സ്റ്റെൽ, 200 മീറ്റർ ഫ്രീ സ്റ്റൈൽ ഇനങ്ങളിൽ വെള്ളിയും കരസ്ഥമാക്കി. അടുത്ത മാസം ഹരിയാനയിൽ നടക്കുന്ന നാഷണൽ സ്വിമ്മിങ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് രതീഷ്.
പാലക്കാട് പിരിവ് ശാലയിൽ കാർ ഡിറ്റേലിങ് (സെറാമിക്ക് കോട്ടിങ്) ഷോപ്പ് നടത്തി വരികയാണ്. കാക്കയൂർ വിദ്യാലയത്തിൽ ഉൾപ്പെടെ ഇരുന്നൂറിലധികം കുട്ടികളെ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. 2019ൽ നടന്ന സംസ്ഥാന മാസ്റ്റഴ്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും 2021ൽ നാല് സ്വർണവും നേടിയിട്ടുണ്ട്.