വെളിച്ചമില്ല; കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഇരുട്ടിൽ
text_fieldsകൊല്ലങ്കോട്: കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ബൾബുകൾ പൂർണമായും പ്രകാശിക്കാത്തതിനാൽ യാത്രക്കാർ ഇരുട്ടിൽ. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് നാലിലധികം ബൾബുകൾ പ്രകാശിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിലായത്. അമൃത, തിരുച്ചെന്തൂർ ട്രെയിനുകൾ എത്തുന്ന സമയങ്ങൾ ഇരുട്ടായതിനാൽ യാത്രക്കാർ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പ്രധാന കവാടം വരെയെത്തുന്നത്.
തെരുവുനായ്ക്കളും കാട്ടുപന്നികളും താവളമാക്കിയ പ്ലാറ്റ്ഫോമുകളുടെ അഗ്രഭാഗങ്ങളിൽ പുല്ലും കുറ്റിക്കാടും വെട്ടിത്തെളിച്ച് പ്രകാശിക്കാത്ത ബൾബുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും റെയിൽവേ സ്റ്റേഷനു മുന്നിൽ ഹൈമാസ്റ്റ് ബൾബുകൾ സ്ഥാപിക്കണമെന്നുമാണ് പാലക്കാട്-പൊള്ളാച്ചി റെയിൽ പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

