മുതലമട: പഞ്ചായത്തിനു മുന്നിൽ കുടിൽകെട്ടി സമരം 80 ദിവസം പിന്നിടുന്നതിനിടെ സമരക്കാരെ രണ്ടാം തവണയും ചർച്ചക്ക് വിളിച്ച് എ.ഡി.എം. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് ചർച്ച. ലൈഫ് ഭവനപദ്ധതികളിൽ ഭൂമിയും വീടു നൽകാത്തതിൽ പ്രതിഷേധിച്ചാണ് 40 കുടുംബങ്ങൾ മുതലമട പഞ്ചായത്തിനു മുന്നിൽ സമരം തുടരുന്നത്. 2010 മുതൽ ഭവന പദ്ധതിയിൽ അപേക്ഷ നൽകിയവരെ അവഗണിച്ച് 2018, 19, 20 വർഷത്തിൽ അപേക്ഷ നൽകിയവർക്ക് വീടും ഭൂമിയും നൽകിയത് അനീതിയാണെന്ന് സമരക്കാർ പറഞ്ഞു. ചർച്ചക്ക് എം.പി, എം.എൽ.എ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പട്ടികജാതി-വർഗ വകുപ്പ് ഓഫിസർമാർ എന്നിവരെയും എ.ഡി.എം ഉൾപ്പെടുത്തിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2021 4:26 AM GMT Updated On
date_range 2021-12-30T09:56:59+05:30ലൈഫ് ഭവനപദ്ധതി: കുടിൽ കെട്ടി സമരക്കാരെ ചർച്ചക്ക് വിളിച്ച് എ.ഡി.എം
text_fieldscamera_alt
ലൈഫ് ഭവനപദ്ധതികളിൽ ഭൂമിയും വീടും നൽകാത്തതിൽ പ്രതിഷേധിച്ച് മുതലമട
പഞ്ചായത്തിന് മുന്നിൽ നടക്കുന്ന കുടിൽകെട്ടി സമരം
Next Story