കേരളത്തിൽ ഇനി തുടർച്ചയായ ഭരണം -എ.എൻ. ഷംസീർ എം.എൽ.എ
text_fieldsകൊല്ലങ്കോട്: തുടർഭരണമല്ല, എൽ.ഡി.എഫ് നേതൃത്വത്തിൽ തുടർച്ചയായ ഭരണമാണ് കേരളത്തിൽ ഇനിയുണ്ടാവുകയെന്ന് എ.എൻ. ഷംസീർ എം.എൽ.എ. കെ.എസ്.ടി.എ ജില്ല സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ പങ്ക് നിർണായകമായിരുന്നു.
കെ-റെയിൽ വായ്പ തിരിച്ചടക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസും ലീഗും പറയുന്നത്. വായ്പ കോൺഗ്രസും ലീഗും തിരിച്ചടക്കേണ്ടി വരില്ല, അവർ ഇനിയൊരിക്കലും അധികാരത്തിൽ വരില്ലെന്നും ഷംസീർ പറഞ്ഞു.
കെ.എസ്.ടി.എ ജില്ല പ്രസിഡന്റ് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി കെ. പ്രേമൻ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി. സുരേഷ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. നൗഷാദലി, എം.എ. അരുൺകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. സുമംഗല, കെ. പ്രഭാകരൻ, കെ. പ്രസാദ്, ജില്ല സെക്രട്ടറി എം.ആർ. മഹേഷ് കുമാർ, സ്വാഗതസംഘം കൺവീനർ ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

