കുമരേഷ് തിരക്കിലാണ്വോട്ടർമാരെ 'പാട്ടി'ലാക്കാൻ
text_fieldsകൊല്ലങ്കോട്: കുമരേഷ് വടവന്നൂർ തിരക്കിലാണ്. തദ്ദേശ െതരഞ്ഞെടുപ്പിെൻറ ഭാഗമായി നിരവധി സ്ഥാനാർഥികൾക്ക് പാട്ടെഴുതി ആലപിച്ച കുമരേഷ് വടവന്നൂർ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കായി കവിതയെഴുത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായ ബാബുവിനുവേണ്ടിയാണ് പൊറാട്ടുനാടക ഈണത്തിൽ ആലപിക്കാവുന്ന കവിതകൾ എഴുതി നൽകിയത്.
നിരവധി നാടൻപാട്ടുകൾ എഴുതി ആലപിച്ച് വരുന്ന വടവന്നൂർ പട്ടത്തലച്ചിയിലെ തുന്നൽ തൊഴിലാളിയായ കുമരേഷ് വടവന്നൂർ, പത്തിലധികം ഹ്രസ്വചിത്രങ്ങളിലും ഡോക്യുമെൻററികളിലും അഭിനയിച്ചിട്ടുണ്ട്. ശുഭയാണ് ഭാര്യ. മക്കളായ കാവ്യ കുമരേഷ്, കാരുണ്യ കുമരേഷ് എന്നിവർ ചേർന്ന് പാരടി ഗാനങ്ങൾ ആലപിക്കുന്നുണ്ടെങ്കിലും മക്കൾക്ക് പരീക്ഷയായതിനാൽ കുമരേഷ് മാത്രമാണ് നിയമസഭ തെരഞ്ഞെടു പ്പ് കവിതാരംഗത്തുള്ളത്.