കൊല്ലങ്കോട് കൈകോർത്തു; സുധീഷിെൻറ സ്വപ്നങ്ങൾക്കായി
text_fieldsകൊല്ലങ്കോട്: ഇരുവൃക്കകളും തകരാറിലായ യുവാവിെൻറ ജീവൻ രക്ഷിക്കാനായി ഗ്രാമവാസികൾ ഒന്നിക്കുന്നു. എസ്.വി സ്ട്രീറ്റിൽ സുധീഷ് ( 27) ആണ് ഇരുവൃക്കകളും തകരാറായതിനെ തുടർന്ന് ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തി വരുന്നത്. ജീവൻ നിലനിർത്തുന്നതിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവറായ സുധീഷിന് ചെറുപ്പത്തിൽ തന്നെ വൃക്കകളുമായി ബന്ധപ്പെട്ടുള്ള ശസ്ത്രക്രിയ നടത്തി ആരോഗ്യവാനായെങ്കിലും ക്രമേണ ശാരീരിക അസ്വസ്ഥതകൾ കണ്ടെത്തിയതോടെയാണ് വൃക്കകളുടെ പ്രവർത്തനം തകരാറിലായ വിവരം ബന്ധുക്കൾ അറിയുന്നത്. തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളജിൽ ഡയാലിസിസിനുപോലും വഴിയില്ലാതായതോടെയാണ് നാട്ടുകാർ സഹായിക്കാൻ രംഗത്തുവന്നത്.
തെക്കേ വാണിയത്തറ മാരിയമ്മൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡൻറ്, എം.എൽ.എ, പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ഉൾപ്പെടുന്ന ചികിത്സ ധനസഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് കൊല്ലങ്കോട് ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. SB:A/c: 189001000 57059, IFSC - FDRL0001890. കൺവീനർ സത്യകൻ: 9447835483.