സർക്കാർ ആശുപത്രികളിൽ തിരക്ക്; സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല
text_fieldsകൊല്ലങ്കോട്: സർക്കാർ ആശുപത്രികളിലെ തിരക്ക് കാരണം സാമൂഹിക അകലം പാലിക്കപ്പെടാത്തത് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന് നാട്ടുകാർ. മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പുതുനഗരം, കൊടുവായൂർ പഞ്ചായത്തുകളിലെ സർക്കാർ ആശുപത്രികളിലാണ് പരിശോധനക്ക് എത്തുന്ന രോഗികളുടെ എണ്ണം വർധിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെ രോഗികൾ ആശുപത്രികളിൽ നിരയായി നിൽക്കുന്നതിനെതിരെ പ്രതികരിക്കാറുണ്ടെങ്കിലും നടപടി ഉണ്ടാവാറില്ലെന്ന് നാട്ടുകാർ പറയുന്നു.
ഡോക്ടറെ കാണാനും കുത്തിവെപ്പെടുക്കാനും മരുന്ന് വാങ്ങാനുമാണ് പ്രധാന തിരക്ക്. മുതലമട, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉണ്ടാകുന്ന രോഗികളുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിെൻറ സഹായം ഉണ്ടാവണമെന്നാണ് രോഗികളായെത്തുന്ന നാട്ടുകാരുടെ ആവശ്യം.

