Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightമാവ്​ പൂക്കാൻ ഹോർമോൺ;...

മാവ്​ പൂക്കാൻ ഹോർമോൺ; ബോധവത്​കരണം നടത്താൻ കൃഷിവകുപ്പ്

text_fields
bookmark_border
മാവ്​ പൂക്കാൻ ഹോർമോൺ; ബോധവത്​കരണം നടത്താൻ കൃഷിവകുപ്പ്
cancel
camera_alt

മു​ത​ല​മ​ട​യി​ൽ മാ​വി​ന് 

ഉ​പ​യോ​ഗി​ക്കു​ന്ന വീ​ര്യം

കൂ​ടി​യ ഹോ​ർ​മോ​ൺ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ മാ​വ് വേ​ഗ​ത്തി​ൽ പൂ​ക്കു​ന്ന​തി​നാ​യി അ​ശാ​സ്​​ത്രീ​യ​മാ​യ ഹോ​ർ​മോ​ൺ ഉ​പ​​യോ​ഗം വ്യാ​പ​ക​മെ​ന്ന്​ പ​രാ​തി. പാ​ക്ലോ​ബ്യൂ​ട്ര​സോ​ൾ എ​ന്ന ഹോ​ർ​മോ​ൺ ലാ​യ​നി അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും കൂ​ടു​ത​ലാ​യാ​ണ്​ മു​ത​ല​മ​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 23 ശ​ത​മാ​നം വീ​ര്യ​മു​ള്ള ലാ​യ​നി​യാ​ണ്​ കൃ​ഷി​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച​തെ​ങ്കി​ൽ 30 -40 ശ​ത​മാ​നം വീ​ര്യ​മു​ള്ള ലാ​യ​നി​ക​ളാ​ണ് വ്യാ​പ​ക​മാ​യി മു​ത​ല​മ​ട​യി​ലും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള കീ​ട​നാ​ശി​നി ഏ​ജ​ൻ​റു​മാ​ർ വ​ഴി​യാ​ണ് മാ​വി​ൻ​തോ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള രാ​സ ഹോ​ർ​മോ​ൺ എ​ത്തി​ക്കു​ന്ന​ത്.

അ​മി​ത വീ​ര്യ​ത്തി​ൽ ഹോ​ർ​മോ​ണു​ക​ൾ മാ​വു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ മാ​വു​ക​ൾ വേ​ഗ​ത്തി​ൽ ഉ​ണ​ങ്ങു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​മെ​ന്ന്​ മു​ത​ല​മ​ട കൃ​ഷി ഓ​ഫി​സ​ർ ബ​ഷീ​ർ അ​ഹ​മ​ദ് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​നാ​ണ്​ ആ​ലോ​ച​ന. സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി ഹോ​ർ​മോ​ൺ, കീ​ട​നാ​ശി​നി എ​ന്നി​വ​യു​ടെ വി​ത​ര​ണ​ത്തി​ന് സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ബ​ഷീ​ർ പ​റ​ഞ്ഞു. അ​മി​ത ഹോ​ർ​മോ​ൺ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളും സം​യു​ക്ത​മാ​യി പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flour flowering hormone
News Summary - Flour flowering hormone; Department of Agriculture to conduct awareness
Next Story