സീതാർകുണ്ടിൽനിന്ന് ശേഖരിച്ചത് ഒന്നര ടൺ പ്ലാസ്റ്റിക് മാലിന്യം
text_fieldsസീതാർകുണ്ട് ശുചീകരണ ഭാഗമായി ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയും വനം വകുപ്പും വിവിധ സംഘടനകളും സംയുക്തമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം
കൊല്ലങ്കോട്: തെന്മലയിലെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് വനത്തിനകത്ത് രണ്ട് മണിക്കൂറിൽ ശേഖരിച്ചത് ഒന്നര ടൺ പ്ലാസ്റ്റിക് മാലിന്യം. വനംവകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി, ആശ്രയം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഇക്കോ ക്ലബ്, ഗൂഞ്ച- പാലക്കാട് തുടങ്ങിയവ സംയുക്തമായി നടത്തിയ 'പുനർജനി' പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിലാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്.
25 ചാക്കുകളിലായി ഒന്നര ടണ്ണിലധികം മാലിന്യമാണ് അഞ്ചു ഗ്രൂപ്പുകളിലായി അൻപതോളം വരുന്ന അംഗങ്ങൾ ശേഖരിച്ചത്.
പ്ലാസ്റ്റിക് ശേഖരിച്ച വിദ്യാർഥികൾ യാത്രക്കാർക്കും പരിസരവാസികൾക്കും ബോധവത്കരണം നൽകി. വനത്തിനകത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണം വരുത്തുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. മദ്യപിക്കാനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി സീതാർകുണ്ടിൽ എത്തുന്നവർ കൂടുതലാണെന്നും എതിർത്താൽ ആക്രമിക്കാൻ വരുന്നതായും നാട്ടുകാർ പറഞ്ഞു.
വനംവകുപ്പ് അധികൃതർ ഇടക്കിടെ സന്ദർശിച്ച് നിയമം കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി കോഓഡിനേറ്റർ അനൂപ് ചന്ദ്രൻ, എസ്. ഗുരുവായൂരപ്പൻ (ദക്ഷിണേന്ത്യൻ കോഓഡിനേറ്റർ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ), ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി എം. വിവേഷ്, പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്. സജിത, എം. ശ്രീജിഷ, ഉദയപ്രകാശ് (എവർഗ്രീൻ ഫാർമേഴ്സ് ബെനിഫിറ്റ് സൊസൈറ്റി), ആശ്രയം കോളജ് ഇക്കോ ക്ലബ് അധ്യാപക കോഓഡിനേറ്റർ ടി. ജെസ്സി, ഗംഗകൃഷ്ണൻ, എം. സജീവൻ (കോഓഡിനേറ്റർ ഗൂഞ്ചു പാലക്കാട്) എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

