ബെസ്റ്റാണ് ബാലാജി ബസ്
text_fieldsകൊല്ലങ്കോട്: വിദ്യാർഥിനികളെ ബസിൽ കയറ്റുന്നതിൽ മാതൃക കാണിച്ച് ജീവനക്കാർ. ചിറ്റൂർ-വണ്ടിത്താവളം-കൊല്ലങ്കോട് റൂട്ടിൽ സർവിസ് നടത്തുന്ന ശ്രീബാലാജി സ്വകാര്യ ബസിലെ ഡ്രൈവർ ശശിയും സഹപ്രവർത്തകരുമാണ് വിദ്യാർഥിനികളെ എല്ലാവരെയും വാഹനത്തിൽ കയറ്റി പ്രയാസങ്ങളില്ലാതെ വിദ്യാലയത്തിലെത്തിക്കുന്നത്. ഡ്രൈവർ ശശി വിദ്യാർഥിനികളുടെ ബാഗ് ഡ്രൈവർ ഡോറിലൂടെ വാങ്ങി ബസിനകത്ത് സൂക്ഷിച്ചതിനുശേഷം വിദ്യാർഥിനികളെ പ്രധാന ഡോറിലൂടെ കയറാൻ അനുവദിക്കുകയാണ് പതിവ്.
കുറ്റിപ്പാടം, നടുപതി, ആനമാറി എന്നീ പ്രദേശങ്ങളിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ എല്ലാ വിദ്യാർഥികളെയും കയറ്റിയതിനുശേഷമാണ് ബസ് വിടുന്നത്. ബസ് ഡ്രൈവറുടെ നല്ല പ്രവർത്തനം സാമൂഹികമാധ്യമങ്ങളിൽ എത്തിയതിനാൽ അഭിനന്ദനങ്ങൾ വർധിക്കുകയാണ്.