കോവിഡ് രോഗികൾക്ക് ബാലറ്റ് വിതരണം ആരംഭിച്ചു
text_fieldsകോവിഡ് രോഗികൾക്ക് ബാലറ്റ് വിതരണത്തിന് ഉദ്യോഗസ്ഥ സംഘം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽനിന്ന് പുറപ്പെടുന്നു
കൊല്ലങ്കോട്: കോവിഡ് രോഗികളുടെ വീടുകളിലെത്തി ബാലറ്റ് നൽകൽ ആരംഭിച്ചു. കൊല്ലങ്കോട്, മുതലമട, കൊടുവായൂർ, പെരുവെമ്പ്, വടവന്നൂർ, പുതുനഗരം, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് രോഗികളുടെ വീടുകളിലെത്തിയാണ് ബാലറ്റ് നൽകുന്നത്.
ഏഴു സംഘങ്ങളിൽ ഓരോ സംഘത്തിലും പി.പി.ഇ കിറ്റ് ധരിച്ച രണ്ട് ഉദ്യോഗസ്ഥരാണ് പൊലീസ് സാന്നിധ്യത്തിൽ കോവിഡ് രോഗികളുടെ വീടുകളിൽ എത്തുന്നത്. 441 കോവിഡ് രോഗികളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളത്.
ബാലറ്റുകൾ മുദ്രവെച്ച കവറിനകത്താണ് നൽകുന്നത്. ഉദ്യോഗസ്ഥരുടെ പക്കലും അല്ലെങ്കിൽ, പോസ്റ്റലായും നൽകാനുള്ള സംവിധാനമുണ്ടെന്ന് റിട്ടേണിങ് ഓഫിസർ പറഞ്ഞു.
വടവന്നൂർ ഗ്രാമപഞ്ചായത്തിൽ 24 രോഗികളെ നേരിൽ കണ്ട് ബാലറ്റുകൾ നൽകി. ഉടൻ വോട്ട് ചെയ്താലും പോസ്റ്റൽ വോട്ട് ചെയ്താലും വോട്ടർമാരുടെ പക്കൽനിന്ന് സത്യപ്രസ്താവന വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ഉഷാദേവി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

