Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോ​ളി​ഷാ​ണ് അ​രി:...

പോ​ളി​ഷാ​ണ് അ​രി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് റേ​ഷ​ന​രി ക​ട​ത്ത് വ്യാ​പ​കം

text_fields
bookmark_border
ration rice
cancel

കൊ​ല്ല​ങ്കോ​ട്: ത​മി​ഴ്നാ​ട്ടി​ലെ റേ​ഷ​ൻ ഷോ​പ്പു​ക​ളി​ൽ​നി​ന്ന് അ​രി ക​ട​ത്തി പോ​ളീ​ഷ് ചെ​യ്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് വ്യാ​പ​കം. ഓ​ട്ടോ, ബ​സ്, പ​ച്ച​ക്ക​റി ലോ​റി​ക​ളി​ലാ​ണ് റേ​ഷ​ന​രി ഗോ​വി​ന്ദാ​പു​രം, ചെ​മ്മ​ണാ​മ്പ​തി, മീ​നാ​ക്ഷി​പു​രം തു​ട​ങ്ങി​യ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ കൊ​ണ്ടു​വ​ന്ന് ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് പ്രാ​ദേ​ശി​ക​മാ​യി ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നും റേ​ഷ​ന​രി ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന​മി​ല്ലാ​ത്ത റൈ​സ് മി​ല്ലു​ക​ൾ, അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഗോ​ഡൗ​ണു​ക​ൾ, ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം റേ​ഷ​ന​രി കൊ​ണ്ടു​വ​ന്ന് ഓ​യി​ലും നി​റ​വും ക​ല​ർ​ത്തി പു​തി​യ ചാ​ക്കു​ക​ളി​ൽ പാ​യ്ക്ക് ചെ​യ്താണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

റേ​ഷ​ൻ ഷോ​പ്പു​ക​ളി​ൽ കൃ​ത്യ​മാ​യി അ​രി എ​ത്താ​ത്ത​തും ഗോ​ഡൗ​ണി​ൽ നി​ന്നും ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് റേ​ഷ​ന​രി കൊ​ണ്ടു​പോ​കു​ന്ന​തും ത​ട​യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് ര​ഹ​സ്യ റേ​ഷ​ന​രി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollengode
News Summary - local news Kollengode
Next Story