Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗതാഗതക്കുരുക്കിൽ വലഞ്ഞ് കൊല്ലങ്കോട്

text_fields
bookmark_border
ഗതാഗതക്കുരുക്കിൽ വലഞ്ഞ് കൊല്ലങ്കോട്
cancel
camera_alt

സീതാർകുണ്ട് റോഡിലെ ഗതാഗതക്കുരുക്ക്

കൊല്ലങ്കോട്: തുടർച്ചയായ മൂന്ന് ദിവസം അവധിയായതോടെ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചത് കൊല്ലങ്കോട്ടെ ഗതാഗത കുരുക്ക് രൂക്ഷമാക്കി. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും സഞ്ചാരികളുടെ വരവ് വർധിച്ചിരിക്കുകയാണ്. മഴ പിൻ വാങ്ങിയതോടെ തെന്മലയിലെ വെള്ളച്ചാട്ടങ്ങൾ സജീവമല്ലെങ്കിലും നെൽപ്പാ ടങ്ങളും ചെണ്ടുമല്ലി പൂക്കളുമെല്ലാം കാണാൻ നിരവധി പേരാണ് വരുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ കൊല്ലങ്കോട് ടൗണിൽ ഒരു മണിക്കൂറിലധികമാണ് വാഹനങ്ങൾ കുടുങ്ങിയത്. ആംബുലൻസ് ഉൾപ്പെടെ കുടുങ്ങിയത് രോഗികൾക്കും ദുരിതമായി. വീതി കുറഞ്ഞ റോഡ്, തലങ്ങും വിലങ്ങുമുള്ള പാർക്കി ങ്, പൊലീസ് സാന്നിധ്യമില്ലാത്തത് എന്നിവയാണ് കുരുക്ക് രൂക്ഷമാക്കുന്നത്. നെന്മേനി, താമരപ്പാടം, സീതാർകുണ്ട് റോഡിലെ കൈയേറ്റം ഒഴിപ്പിച്ച് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് റോഡ് വീതി കൂട്ടുകയാണെങ്കിൽ താമരപ്പാടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

അനധികൃത പാർക്കിങ് വ്യാപകമായ കൊല്ലങ്കോട് ടൗൺ, പാലക്കാട് റോഡ്, തൃശൂർ റോഡ്, ഗോവിന്ദാപുരം റോഡ് എന്നിവിടങ്ങളിൽ പൊലീസ് കർശന നടപടിയെടുക്കണം. താമരപ്പാടം, സീതാർകുണ്ട്, ചിങ്ങൻചിറ എന്നീ സ്ഥലങ്ങൾ കാണാനെത്തുന്നവരുടെ വാഹനങ്ങൾ വരുത്തി - കാച്ചാങ്കുറുശി റോഡ് വഴി തിരിച്ചുവിട്ടാൽ കുരുക്കി ന് ചെറിയ ശമനമുണ്ടാകും. ട്രാഫിക് റഗുലേറ്ററി കമിറ്റി യോഗം ചേരണമെന്ന ആവശ്യവും ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollencode stuck in traffic jam
Next Story