Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റപ്പെട്ട്...

ഒറ്റപ്പെട്ട് കൊല്ലങ്കോട്; ബദൽ പാലങ്ങൾ ശോച്യാവസ്ഥയിൽ

text_fields
bookmark_border
Kollangode Isolated
cancel
camera_alt

വി​ള്ള​ൽ പ​രി​ഹ​രി​ച്ച​ശേ​ഷം ആ​ല​മ്പ​ള്ളം ച​പ്പാ​ത്തി​ലൂ​ടെ ക​ട​ക്കു​ന്ന ബ​സ്

കൊല്ലങ്കോട്: ഗായത്രി പുഴക്ക് സമീപ പ്രദേശങ്ങളിലെ പാലങ്ങൾ തകർച്ചയിലായത് കൊല്ലങ്കോടിനെ ഒറ്റപ്പെടുത്തി. ഗായത്രി പാലത്തിലെ ഗർത്തത്തെ തുടർന്ന് പാലം അടച്ചതോടെ ദുരിതം വർധിച്ചു. 50 ലക്ഷം രൂപയുടെ അറ്റകുറ്റപണികൾ ഒരാഴ്ച്ചയിൽ ആരംഭിച്ചാലേ ഒന്നര മാസത്തിനകം ആംബുലൻസ് ഉൾപ്പെടെ ലഘുവാഹനങ്ങൾക്ക് പാലക്കാട്ടേക്ക് വേഗത്തിൽ കടക്കാൻ സാധിക്കൂ.

എന്നാൽ ഇപ്പോഴും അതിനുള്ള ഉറപ്പ് വകുപ്പ് മന്ത്രിയിൽ നിന്നും ലഭിച്ചിട്ടില്ല. ഊട്ടറ പാലം അടച്ചതോടെ ആലമ്പള്ളം ചപ്പാത്തിലൂടെ വാഹനങ്ങൾ നിറഞ്ഞു. വല്ലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന ആലമ്പള്ളം ചപ്പാത്ത് വഴി ദിനംപ്രതി ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതിനാൽ അതും വിള്ളലുണ്ടായി തകർന്നു. 1956 നിർമിച്ച ആലമ്പള്ളം ചപ്പാത്ത് 32ൽ അധികം സിമന്റ് പൈപ്പുകൾ സ്ഥാപിച്ച് അതിനുമുകളിലാണ് കോൺക്രീറ്റ് ചെയ്താണ് നിർമിച്ചിട്ടുള്ളത്. 40 ടണ്ണിലധികം ഭാരം വരുന്ന ടിപ്പറുകൾ കടക്കുന്നതാണ് ആലമ്പള്ളം ചപ്പാത്ത് തകർച്ചക്ക് കാരണമെന്ന് കെ. ബാബു എം.എൽ.എ ഉൾപ്പെടെയുള്ളവർ പറയുമ്പോൾ നിരോധനം മറികടന്ന് പോകുന്ന ടിപ്പറുകളെ പിടികൂടാൻ പൊലീസിനും സാധിക്കുന്നില്ല.

പാലക്കാട് എത്തിച്ചേരാനുള്ള മറ്റൊരു മാർഗമായ പല്ലശ്ശന കണ്ണനിക്കാവ് പാലത്തിന്റെ അവസ്ഥയും മറിച്ചല്ല. 4.77 കോടി രൂപ വകയിരുത്തി പുനർനിർമിക്കുന്ന പാലത്തിന്റെ നിർമാണപണികളും ഇഴയുകയാണ്. കണ്ണനിക്കടവ് പാലം മാർച്ചിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ പാലത്തിന്റെ 40 ശതമാനം പണികൾ പോലും ആയിട്ടില്ല. പൊളിച്ച പാലത്തിനുപകരം താൽക്കാലികമായി പുഴക്കുകുറുകെ പൈപ്പും മണ്ണും മണൽചാക്കും ഉപയോഗിച്ച് സ്ഥാപിച്ച പാതയും ഇടക്കിടെ തകരുന്നതിനാൽ വാഹനാപകടങ്ങൾ വർധിക്കുന്നത് നാട്ടുകാർക്ക് ദുരിതമായി.

പാലങ്ങളുടെ ജീർണാവസ്ഥ മുൻകൂട്ടി കെണ്ടത്തി നടപടി സ്വീകരിക്കാൻ വൈകിയതാണ് കൊല്ലങ്കോട്ടുകാർക്ക് ദുരിതങ്ങൾ തുടർക്കഥകളായി മാറാൻ ഇടയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollangode Isolated; Alternative bridges in dilapidated condition
Next Story