Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​വ​ഗ​ണ​ന​യി​ൽ...

അ​വ​ഗ​ണ​ന​യി​ൽ കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട് ബസ് സ്റ്റാ​ൻ​ഡു​ക​ൾ

text_fields
bookmark_border
അ​വ​ഗ​ണ​ന​യി​ൽ കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട് ബസ് സ്റ്റാ​ൻ​ഡു​ക​ൾ
cancel

കൊ​ടു​വാ​യൂ​ൽ: കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട് സ്റ്റാ​ൻ​ഡു​ക​ളി​ൽ ബ​സു​ക​ൾ ക​യ​റാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. കൊ​ല്ല​ങ്കോ​ട് സ്റ്റാ​ൻ​ഡി​ലേ​ത് പൊ​ലീ​സി​ന്റെ അ​നാ​സ്ഥ​യാ​ണെ​ങ്കി​ൽ കൊ​ടു​വാ​യൂ​രി​ലേ​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച സ്റ്റാ​ൻ​ഡി​ന​ക​ത്ത് ബ​സു​ക​ൾ ക​യ​റാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ല്ലാ ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് പ​ഴ​ക്ക​മേ​റെ​യു​ണ്ട്.


ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് കൊ​ടു​വാ​യൂ​രി​ൽ നി​ർ​മി​ച്ച സ്റ്റാ​ൻ​ഡ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കി​ങ് കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​സു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റാ​ൻ​ഡി​നെ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്.

റോ​ഡി​ൽ​നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്ക് കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം കാ​ര​ണ​മാ​ണ് ബ​സു​ക​ൾ ക​യ​റാ​ത്ത​തെ​ന്ന് ഉ​ട​മ​ക​ൾ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ച​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ബ​സു​ക​ളു​ടെ അ​ടി​വ​ശം കോ​ൺ​ക്രീ​റ്റി​ൽ ത​ട്ടു​ന്ന​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള റോ​ഡി​ലെ ച​രി​വ് വെ​ട്ടി​പ്പൊ​ളി​ച്ച് റീ​കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ശ​രി​യാ​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം. ഗ​താ​ഗ​ത ത​ട​സം നീ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​മെ​ന്നാ​ണ് കൊ​ടു​വാ​യൂ​രി​ലെ യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. നി​ല​വി​ൽ റോ​ഡി​ൽ പൊ​രി​വെ​യി​ല​ത്ത് ബ​സ് കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ.

ഗോ​വി​ന്ദാ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹിക വി​രു​ദ്ധ​രു​ടെ കേ​ന്ദ്രം

ഗോ​വി​ന്ദാ​പു​രം: സാ​മൂ​ഹിക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി ഗോ​വി​ന്ദാ​പു​രം ബ​സ് സ്റ്റാ​ൻ​ഡ്. രാ​ത്രി​ക​ളി​ലാ​ണ് സാ​മൂ​ഹിക വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​ത്. സ​ന്ധ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന മ​ദ്യ​പ​രു​ടെ ശ​ല്യം അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്. കോ​വി​ഡ് ശ​ക്ത​മാ​യ​പ്പോ​ൾ അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സാ​മൂ​ഹികവി​രു​ദ്ധ ശ​ല്യം കു​റ​ഞ്ഞി​രു​ന്നു.

നി​ല​വി​ൽ വീ​ണ്ടും ശ​ല്യ​മേ​റി​യി​രി​ക്കു​ക​യാ​ണ്. മ​ദ്യ​പ സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ട​ത്തി​ന് പു​റ​മെ രാ​ത്രി​ക​ളി​ൽ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് കൈ​മാ​റ​ലും ചി​ല്ല​റ വി​ൽ​പ​ന​യു​മു​​ൾ​പ്പെ​ടെ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഗോ​വി​ന്ദാ​പു​ര​ത്ത് പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus standkollengodekoduvayur
Next Story